കർണാടകത്തിൽ കലാപമുണ്ടാക്കാൻ കേരളത്തിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകരും; കാസർഗോഡ് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ

മംഗളുരു കൊട്ടാര്‍ ചൗക്കിയിലെ ബഷീറിനെ കൊലപ്പെടുത്തി കലാപമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ കാസര്‍ഗോഡ് സ്വദേശികളടക്കം നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് കേരളത്തിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകരുടെ പങ്ക് വെളിച്ചത്ത് വന്നിരിക്കുന്നത്.

കർണാടകത്തിൽ കലാപമുണ്ടാക്കാൻ കേരളത്തിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകരും; കാസർഗോഡ് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ

കർണാടകത്തിൽ നിരന്തരമായി നടന്നു വരുന്ന കലാപശ്രമങ്ങൾക്കും അക്രമങ്ങൾക്കും പിന്നിൽ കേരളത്തിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകരും. മംഗളുരു കൊട്ടാര്‍ ചൗക്കിയിലെ ബഷീറിനെ കൊലപ്പെടുത്തി കലാപമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ കാസര്‍ഗോഡ് സ്വദേശികളടക്കം നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് കേരളത്തിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകരുടെ പങ്ക് വെളിച്ചത്ത് വന്നിരിക്കുന്നത്. അറസ്റ്റിലായ നാലുപേരിൽ രണ്ടുപേർ കാസർഗോഡ് സ്വദേശികളാണ്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കാട്ടിപ്പള്ളിയിലെ ബജ്‌രംഗ്ദൾ പ്രവർത്തകനായ ദീപു കൊല്ലപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ദീപുവിന്റെ കൊലപാതകികളെ പിന്തുടർന്ന സൂറത്കൽ പൊലീസ് മൂഡബിദ്രിയിൽ വച്ച് ഇവരുടെ വാഹനത്തിനു നേരെ നിറയൊഴിച്ചാണ് പിടികൂടിയത്. ദീപുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ബഷീറിന് നേരെ അക്രമമുണ്ടായത്. യാതൊരു പ്രശ്നങ്ങളിലും ഇടപെടാതെ കുടുംബം പോറ്റാനായി ഫാസ്റ്റ് ഫുഡ് ഹോട്ടൽ നടത്തിവരുന്ന ആളാണ് ബഷീർ എന്നാണ് റിപ്പോർട്ടുകൾ.

രാത്രി ഹോട്ടൽ അടയ്ക്കാനായപ്പോൾ കയറി വന്ന ഏഴംഗ സംഘം ബഷീറിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പരിക്കേറ്റ് ബഷീര്‍ റോഡിലേക്ക് ഇറങ്ങി സഹായത്തിന് കേഴുന്നതിനിടെ അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവര്‍ ശേഖർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. ചികിത്സയിലിരിക്കെ മരണപ്പെടുത്തുകയായിരുന്നു.

കാസർഗോഡ് നേരത്തെ നടന്ന അക്രമങ്ങളിൽ കർണാടകത്തിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകർ പങ്കെടുത്തിരുന്നതായി ആരോപണമുയർന്നിരുന്നു. ഇപ്പോൾ കാസർഗോഡ് സ്വദേശികൾ കർണാടകത്തിൽ അറസ്റ്റിലായ സാഹചര്യത്തിൽ വിശദമായ അന്വേഷണമുണ്ടാവാൻ സാധ്യതയുണ്ട്.

Story by
Read More >>