കേരളത്തെ വെറും മസാജ് പാർലറാക്കി സംഘ പരിവാർ; തടവലും തിരുമ്മലും ബഹിഷ്ക്കരിക്കാൻ ആഹ്വാനം

സംഘപരിവാര്‍ നേതൃത്വവും പ്രവര്‍ത്തകരും കരൃതുന്ന പോലെ ഒന്നോ രണ്ടോ റിസോര്‍ട്ടും മസാജ് പാര്‍ലറുകളുമല്ല കേരളത്തിന്റെ വരുമാന മാര്‍ഗ്ഗമെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളായ ലക്ഷക്കണക്കിനു മലയാളികള്‍ അയക്കുന്ന നാണയത്തുട്ടുകളാണ് ഈ കൊച്ചുനാടിന്റെ യഥാര്‍ത്ഥ സാമ്പത്തിക അടിത്തറയെന്നും അവര്‍ വ്യക്തമാക്കുന്നു...

കേരളത്തെ വെറും മസാജ് പാർലറാക്കി സംഘ പരിവാർ; തടവലും തിരുമ്മലും ബഹിഷ്ക്കരിക്കാൻ ആഹ്വാനം

തങ്ങളുടെ പിടിയില്‍ നിന്നും വഴിമാറി നടക്കുന്ന കേരളത്തിനെ 'ബഹിഷ്‌കരിച്ചു' പണിതരാന്‍ സംസഘപരിവാര്‍ നീക്കം. കേന്ദ്രം കൊണ്ടുവന്ന കശാപ്പു നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്ത കേരളം രാജമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ബഹിഷ്‌കരണ നീക്കവുമായി സംഘപരിവാര്‍ രംഗരെത്തത്തിയിരിക്കുന്നത്. കേരളത്തിലെ വിനോദ സഞ്ചാരവും ആയുര്‍വേദ ചികിത്സകളും ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നാണ് സോഷ്യല്‍മീഡിയകളിലെ ആഹ്വാനത്തില്‍ ഉയരുന്നത്.


ഒരു ആറുമാസത്തേക്ക് ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു പോകുന്നത് ഒഴിവാക്കണമെന്നും അതിലൂടെ കേരളീയര്‍ക്കു പാഠം പഠിക്കുവാനുള്ള അവസരം ഒരുക്കിക്കൊടുക്കണമെന്നും ഡ്വിറ്ററില്‍ ട്വീറ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതുപോലെ തന്നെ കേരളത്തിലെത്തി ആയുര്‍വേദ ചികിത്സ നടത്തുന്നത് ഹിന്ദുക്കള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കേരളത്തിന്റെ വരുമാനം വിനോദ സഞ്ചാരം, ആയുര്‍വേദ ചികിത്സ തുടങ്ങിയവയിലൂടെയാണെന്നു ധരിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നത്.

ഇത്തരത്തിലുള്ള സംഘപരിവാര്‍ പ്രചരണങ്ങള്‍ക്കെതിരെ മലയാളികള്‍ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. സംഘപരിവാര്‍ നേതൃത്വവും പ്രവര്‍ത്തകരും കരൃതുന്ന പോലെ ഒന്നോ രണ്ടോ റിസോര്‍ട്ടും മസാജ് പാര്‍ലറുകളുമല്ല കേരളത്തിന്റെ വരുമാന മാര്‍ഗ്ഗമെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളായ ലക്ഷക്കണക്കിനു മലയാളികള്‍ അയക്കുന്ന നാണയത്തുട്ടുകളാണ് ഈ കൊച്ചുനാടിന്റെ യഥാര്‍ത്ഥ സാമ്പത്തിക അടിത്തറയെന്നും അവര്‍ വ്യക്തമാക്കുന്നു.

കേരള നാടിന്റെ രീതികള്‍ മറ്റുള്ളവര്‍ക്കു സ്വപ്‌നം കാണാന്‍ കഴിയാത്തതാണെന്നും ഒരു നൂറു കൊല്ലം കഴിഞ്ഞാലും വര്‍ഗ്ഗീയതയുടെ വിത്ത് കേരളത്തില്‍ മുളയ്ക്കില്ലെന്നും മലയാളികള്‍ പോസ്റ്റുകള്‍ക്കു മറുപടി നല്‍കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും ഒരു മതക്കാരനു ഒരു പ്രശ്‌നം വന്നാല്‍ ജീവന്‍ കൊടുത്തും കൂടെ നില്‍ക്കുന്നവരാണ് മലയാളികളെന്നും പലരും പ്രതികരിക്കുന്നു. മതത്തെ ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെടുന്നവര്‍ക്ക് ശക്തമായ പ്രതിരോധവുമായാണ് കേരളീയര്‍ ഒരുമിക്കുന്നത്.

Read More >>