ഉത്തര്‍പ്രദേശിലെ ബിജെപി മുന്നേറ്റം: സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃനിരയില്‍ മാറ്റം വരും

ബദ്ധശത്രുവായ മായാവതിയുമായി സന്ധിസംഭാഷണം നടത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'കുറച്ച് മണിക്കൂറുകള്‍ കൂടി കാത്തിരിക്കൂ' എന്നാണ് ശിവപാല്‍ യാദവ് അര്‍ത്ഥഗര്‍ഭമായി എക്‌സിറ്റ് പോള്‍ പുറത്തുവന്ന ദിവസം പ്രതികരിച്ചത്.

ഉത്തര്‍പ്രദേശിലെ ബിജെപി മുന്നേറ്റം: സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃനിരയില്‍ മാറ്റം വരും

ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ മുന്നേറ്റം തുടരുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ പടയൊരുക്കത്തിന് സാധ്യത. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ശത്രുതയിലുള്ള മുലായംസിംഗ് യാദവിന്റെ സഹോദരനും പാര്‍ട്ടി നേതാവുമായ ശിവപാല്‍ യാദവിന്റെ നേരത്തെയുള്ള പ്രതികരണമാണ് ഇതില്‍ ശ്രദ്ധിക്കപ്പെട്ടത്.

ബദ്ധശത്രുവായ മായാവതിയുമായി സന്ധിസംഭാഷണം നടത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'കുറച്ച് മണിക്കൂറുകള്‍ കൂടി കാത്തിരിക്കൂ' എന്നാണ് ശിവപാല്‍ യാദവ് അര്‍ത്ഥഗര്‍ഭമായി എക്‌സിറ്റ് പോള്‍ പുറത്തുവന്ന ദിവസം പ്രതികരിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ സംസ്ഥാനത്തെ പരാജയം പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ മാറ്റം വരുത്താവുന്ന സാഹചര്യമാണ് നിലവിലുള്ളത്.