4000ത്തോളം മദ്രസ വിദ്യാര്‍ത്ഥികളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം: മുന്‍ ഉപരാഷ്ട്രപതിയുടെ ഭാര്യ ചെയര്‍പേഴ്സണായ സ്ഥാപനത്തില്‍ ഒഴിവായത് വന്‍ ദുരന്തം

അപരിചിതരായ രണ്ട് ആൺകുട്ടികൾ കൂളറിൽ വിഷം കലർത്തുന്നത് അഫ്സൽ എന്ന വിദ്യാർത്ഥി കണ്ടതോടെയാണ് കാര്യം പുറത്തറിഞ്ഞത് എന്ന് അമർ ഉജാല റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ ചോദ്യംചെയ്ത അഫ്സലിനോട് മിണ്ടാതിരിക്കാൻ പറയുകയും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു

4000ത്തോളം മദ്രസ വിദ്യാര്‍ത്ഥികളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം: മുന്‍ ഉപരാഷ്ട്രപതിയുടെ ഭാര്യ ചെയര്‍പേഴ്സണായ സ്ഥാപനത്തില്‍ ഒഴിവായത് വന്‍ ദുരന്തം

മദ്രസയിലെ കൂളറില്‍ വിഷം കലര്‍ത്തി വിദ്യാര്‍ത്ഥികളെ കൊല്ലാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സല്‍മ ചെയര്‍പേഴ്സണായ അലിഗഢിലെ അലാനൂർ ചാരിറ്റബിൾ സൊസെെറ്റിക്ക് കീഴിലുള്ള മദ്രസയുടെ വാട്ടര്‍ കൂളറില്‍ വിഷം കലര്‍ത്തി. 4000ത്തില്‍ അധികം വിദ്യാര്‍ത്ഥികളിവിടെയുണ്ട്. അപരിചിതരായ രണ്ട് ആൺകുട്ടികൾ കൂളറിൽ വിഷം കലർത്തുന്നത് അഫ്സൽ എന്ന വിദ്യാർത്ഥി കണ്ടതോടെയാണ് കാര്യം പുറത്തറിഞ്ഞത് എന്ന് അമർ ഉജാല ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ ചോദ്യംചെയ്ത അഫ്സലിനോട് മിണ്ടാതിരിക്കാൻ പറയുകയും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ, അഫ്സൽ ഉടൻ തന്നെ ഇക്കാര്യം ഹോസ്റ്റൽ വാർഡൻ ജുനെെദ് സിദ്ദിഖിയെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ കോട്വാലി സിവിൽ ലെെൻസ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷം കലർത്തിയ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്- റിപ്പോര്‍ട്ട് പറയുന്നു


Read More >>