നാവികര്‍ ക്യാപ്റ്റനെ മര്‍ദ്ദിച്ചു; സംഘര്‍ഷമൊഴിവാക്കാന്‍ കപ്പലില്‍ ഹെലികോപ്റ്റര്‍ ഇറക്കി

സംഭവവുമായി ബന്ധപ്പെട്ട് നാല് നാവികര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

നാവികര്‍ ക്യാപ്റ്റനെ മര്‍ദ്ദിച്ചു; സംഘര്‍ഷമൊഴിവാക്കാന്‍ കപ്പലില്‍ ഹെലികോപ്റ്റര്‍ ഇറക്കി

കപ്പലില്‍ വെച്ച് നാവികര്‍ ക്യാപ്റ്റനെ മര്‍ദ്ദിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ നാവികസേന കപ്പലില്‍ ഹെലികോപ്റ്ററിറക്കി. ഒഡീഷയിലെ പാരദ്വീപില്‍ ഐഎന്‍എസ് സന്ധ്യാഖ് എന്ന കപ്പലിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് നാവികര്‍ക്കെതിരെ നാവികസേന നടപടിയെടുത്തു. ക്യാപ്റ്റന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന നാവികരോട് അച്ചടക്ക നടപടിക്കായി നിരന്ന് നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.

അറ്റന്‍ഷനായി നില്‍ക്കാതിരുന്ന ഒരു നാവികനെ അതിന് ക്യാപ്റ്റന്‍ നിര്‍ബന്ധിച്ചതോടെ അയാള്‍ ക്യാപ്റ്റന്റെ കരണത്തടിച്ചു. ഇതോടെ നടപടിയ്ക്ക് വിധേയരായ മറ്റ് നാവികരും ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു. ഇതോടെ വിമാനത്തിലെ സുരക്ഷാ ജീവനക്കാര്‍ ഹെലികോപ്റ്റര്‍ വിളിച്ചുവരുത്തി. ഇത്തരം നടപടികളോട് യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്ന് നാവികസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കര്‍ശനമായ അച്ചടക്ക നടപടികളാണ് നാവികരെ കാത്തിരിക്കുന്നത്.