വൈദ്യുതി മുടങ്ങി; രോഷംപൂണ്ട മുന്‍ ജഡ്ജി വൈദ്യുതി വകുപ്പു ജീവനക്കാരെ വെടിവച്ചു

രോഷാകുലനായി ജീവനക്കാര്‍ക്കു നേരെ എത്തിയ ജഡ്ജി ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ ജീവനക്കാര്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നു.

വൈദ്യുതി മുടങ്ങി; രോഷംപൂണ്ട മുന്‍ ജഡ്ജി വൈദ്യുതി വകുപ്പു  ജീവനക്കാരെ വെടിവച്ചു

വൈദ്യുതി മുടങ്ങിയതില്‍ രോഷം പൂണ്ട മുന്‍ ജഡ്ജി വൈദ്യുതി വകുപ്പ് ജീവനക്കാരെ വെടിവച്ചു. കഴിഞ്ഞ ദിവസം വൈദ്യുതി പോസ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയായിരുന്ന ജീവനക്കു നേരെയാണ് സമീപത്തുള്ള വീട്ടില്‍ താമസിക്കുന്ന ജഡ്ജി നിയൊഴിച്ചത്.

ഹരിയാണ വൈദ്യുതി ഭവനിലെ പത്തുജീവനക്കാരെയാണ് മുന്‍ ജഡ്ജി എ.കെ. രാഘവ് വെടിവെച്ചത്. തങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. ജഡ്ജിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്.

പോലീസ് കമ്മിഷണറുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും വീടുകള്‍ക്ക് സമീപമാണ് സംഭവം നടന്നത്. രോഷാകുലനായി ജീവനക്കാര്‍ക്കു നേരെ എത്തിയ ജഡ്ജി ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ ജീവനക്കാര്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നു. ഉന്നംതെറ്റിയ വെടി റോഡിലുണ്ടായിരുന്ന ട്രാക്ടര്‍ ട്രോളിയിലാണ് കൊണ്ടത്.

ജഡ്ജിയുടെ പ്രവര്‍ത്തിക്കെതിരെ വിവിധ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ന്യായാധിപപദവിയിലിരുന്ന ഒരാളില്‍നിന്ന് ഉണ്ടാകാന്‍പാടില്ലാത്തതാണ് ഇതെന്ന് വൈദ്യുതിഭവന്‍ സൂപ്രണ്ട് എന്‍ജിനീയര്‍ നവീന്‍ ശര്‍മ പറഞ്ഞു. ജീവനക്കാര്‍ ലൈനിന്റെ തകരാര്‍ പരിഹരിക്കുകയായിരുന്നുവെന്നും, അടിക്കടി ഈ മേഖലയില്‍ വൈദ്യുതി പോകാറില്ലെന്നും അദ്ദേഹം അറിയിച്ചു.