അദ്ധ്യാപനം എങ്ങിനെ 'ഭാരതീയം' ആക്കാം: ആർ എസ് എസ്സിന്റെ ദ്വിദിന സെമിനാർ ഡൽഹിയിൽ

ഡൽഹി യൂണിവേഴ്സിറ്റിയിൽ മാർച്ച് 25 മുതൽ 26 വരെ രണ്ട് ദിവസത്തെ സെമിനാർ ആണ് സംഘടിപ്പിക്കുന്നത്. വിവിധ സർവ്വകലാശാലകളിൽ നിന്നുമുള്ള ആദ്ധ്യാപകർ സെമിനാറിൽ പങ്കെടുക്കും. കൊളോണിയൽ മൂല്യങ്ങളിൽ നിന്നും അദ്ധ്യാപനത്തിനെ എങ്ങിനെ രക്ഷിക്കാമെന്നും ദേശീയമൂല്യങ്ങൾ കൊണ്ടുവരാം എന്നും സെമിനാറിൽ ചർച്ച ചെയ്യും.

അദ്ധ്യാപനം എങ്ങിനെ ഭാരതീയം ആക്കാം: ആർ എസ് എസ്സിന്റെ ദ്വിദിന സെമിനാർ ഡൽഹിയിൽ

ഇന്ത്യയിലെ സർവ്വകലാശാലകളിലെ അദ്ധ്യാപകർക്ക് ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിന്റെ ക്ലാസ്സ്. അദ്ധ്യാപനം എങ്ങിനെ 'ഭാരതീയം' ആക്കാം എന്നതിനെക്കുറിച്ചാണ് ഭാഗവത് പഠിപ്പിക്കാൻ പോകുന്നത്. ഇപ്പോഴത്തെ അദ്ധ്യാപനരീതി കൊളോണിയൽ രിതിയാണ്. അത് മാറ്റി ഭാരതീയം ആക്കണം എന്നാണ് ഭാഗവത് ആവശ്യപ്പെടുന്നത്.

ഡൽഹി യൂണിവേഴ്സിറ്റിയിൽ മാർച്ച് 25 മുതൽ 26 വരെ രണ്ട് ദിവസത്തെ സെമിനാർ ആണ് സംഘടിപ്പിക്കുന്നത്. വിവിധ സർവ്വകലാശാലകളിൽ നിന്നുമുള്ള ആദ്ധ്യാപകർ സെമിനാറിൽ പങ്കെടുക്കും. കൊളോണിയൽ മൂല്യങ്ങളിൽ നിന്നും അദ്ധ്യാപനത്തിനെ എങ്ങിനെ രക്ഷിക്കാമെന്നും ദേശീയമൂല്യങ്ങൾ കൊണ്ടുവരാം എന്നും സെമിനാറിൽ ചർച്ച ചെയ്യും.

ഗ്യാൻ സംഗം എന്ന് പേരിട്ടിട്ടുള്ള സെമിനാറിൽ ആർ എസ് എസ് ചീഫ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. രാഷ്ട്രമീമാംസ, അന്താരാഷ്ട്രബന്ധങ്ങൾ, ചരിത്രം, പുരാവസ്തുശാസ്ത്രം, സാമൂഹികശാസ്ത്രം, കല, സാഹിത്യം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും എന്ന് ആർ എസ് എസ് കത്തിൽ പറയുന്നു.

"ഒരു വശത്ത് തുർക്കി, മുഗൾ അധിനിവേശക്കാർ നമ്മുടെ ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ, ഇംഗ്ലീഷുകാർ കൊണ്ടുവന്ന വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യൻ വിദ്യാഭ്യാസരീതിയെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതായിരുന്നു," സർക്കുലറിൽ പറയുന്നു.

ക്ഷണിക്കപ്പെട്ട അദ്ധ്യാപകർക്കും ആർ എസ് എസ് നേതാക്കൾക്കും മാത്രമേ സെമിനാറിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ. സംഘപരിവാർ ആശയങ്ങൾ പിന്തുടരുന്ന അദ്ധ്യാപകർ ആയിരിക്കണമെന്ന് നിർബന്ധമാണെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.