ആര്‍എസ്എസ് പ്രത്യയശാസ്ത്രം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം: നിതിന്‍ ഗഡ്കരി

മാര്‍ക്‌സിസവും സോഷ്യലിസവും സമ്പൂര്‍ണ്ണ പരാജയമാണെന്ന് അടുത്ത കാലത്ത് വ്യക്തമായിരിക്കുന്നു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്. സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും നിരവധി ശത്രുക്കളെ നേടിക്കൊടുത്തതായും ഗഡ്കരി പറഞ്ഞു.

ആര്‍എസ്എസ് പ്രത്യയശാസ്ത്രം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം: നിതിന്‍ ഗഡ്കരി

രാജ്യത്ത് നിലവിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. രമേഷ് മെഹ്ത എഴുതിയ ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഗഡ്കരി ഈ പ്രസ്താവന നടത്തിയത്. ''സാമൂഹ്യ-സാമ്പത്തിക തുല്യത, ദേശീയത, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങള്‍ എന്നിവയില്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം സമാനതകളില്ലാത്തതും എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നിര്‍ദ്ദേശിക്കുന്നതുമാണ്'' -ഗഡ്കരി പറയുന്നു.

മാര്‍ക്‌സിസവും സോഷ്യലിസവും പൂര്‍ണ പരാജയമാണെന്ന് അടുത്ത കാലത്ത് വ്യക്തമായിരിക്കുന്നു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്. സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും നിരവധി ശത്രുക്കളെ നേടിക്കൊടുത്തതായും ഗഡ്കരി പറഞ്ഞു. വിവിധ മേഖലകളില്‍ സംഘടന നടത്തുന്ന സേവനപ്രവര്‍ത്തികളെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. ഇതിലൂടെ ആര്‍എസ്എസിനോട് ജനത്തിനുള്ള മനോഭാവത്തില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

Story by