'ക്രൈസ്തവരഹിത സമൂഹം'; ജാര്‍ഖണ്ഡില്‍ 53 കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി ആര്‍എസ്എസ്

നടപടിയെ മതപരിവര്‍ത്തനമെന്ന് വിളിക്കാനാകില്ല. ഇത് തങ്ങളുടെ സഹോദരങ്ങളെ സ്വധര്‍മത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന നടപടി മാത്രമാണെന്ന് ആര്‍ എസ് എസ് നേതാക്കള്‍ പറഞ്ഞു.

രാജ്യത്ത് 'ക്രൈസ്തവരഹിത സമൂഹം' നിര്‍മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ ജാര്‍ഖണ്ഡില്‍ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി ആര്‍എസ്എസ്. ഹിന്ദുസ്ഥാന്‍ ടൈംസിനോട് ആര്‍എസ്എസ് ഇക്കാര്യം പറഞ്ഞത്. ആര്‍ക്കി മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരെയാണ് 'സ്വധര്‍മത്തി'ലേക്ക് തിരികെക്കൊണ്ടുവന്നതെന്ന് ആര്‍എസ്എസ് പ്രാദേശിക നേതാവ് ലക്ഷ്മണ്‍ സിങ്ങ് മുണ്ട പറഞ്ഞു.

സിന്ധ്രി പഞ്ചായത്തിലുള്ളവരെയാണ് പ്രധാനമായും ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പ്രദേശം ക്രൈസ്തവ മിഷണറിമാര്‍ കൈയടക്കി വെച്ചിരിക്കുകയായിരുന്നെന്ന് ലക്ഷ്മണ്‍ സിങ്ങ് ആരോപിച്ചു. ഏപ്രില്‍ മാസത്തിലും 'ഖര്‍ വാപ്പസി' തുടരുമെന്ന് ഇദ്ദേഹം പറഞ്ഞു. നടപടിയെ മതപരിവര്‍ത്തനമെന്ന് വിളിക്കാനാകില്ല. ഇത് തങ്ങളുടെ സഹോദരങ്ങളെ സ്വധര്‍മത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന നടപടി മാത്രമാണെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

Read More >>