ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കണമെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്

പശുക്കളുമായി ബന്ധപ്പെട്ടുള്ള എന്ത് അക്രമവും ലക്ഷ്യത്തിനെ അവഹേളിക്കുമെന്നും നിയമം അനുസരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കണമെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്

ഇന്ത്യയൊട്ടാകെ ഗോവധം നിരോധിക്കാനുള്ള നിയമം വേണമെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. ന്യൂ ഡല്‍ഹിയില്‍ മഹാവീരന്‌റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കവേയാണ് ഭാഗവത് ഈ ആവശ്യം ഉന്നയിച്ചത്.

ഗോക്കളെ സംരക്ഷിക്കുന്നത് നിയമം അനുസരിച്ചു കൊണ്ടായിരിക്കണം എന്നും ഭഗവത് പറഞ്ഞു.

പശുക്കളുമായി ബന്ധപ്പെട്ടുള്ള എന്ത് അക്രമവും ലക്ഷ്യത്തിനെ അവഹേളിക്കുമെന്നും നിയമം അനുസരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോസംരക്ഷണം എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്ന സംഘങ്ങളെ നിരോധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇന്നലെ സുപ്രീം കോടതി ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനോടും ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.