ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെങ്കില്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത്

രാഷ്ട്രപതി പദവി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ്. ഈ പദവിയിലേക്കു സംശുദ്ധ പ്രതിച്ഛായയുള്ള ആര്‍ക്കും വരാം. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ ഭാഗവതിന്റെ പേര് പരാമര്‍ശിക്കുന്നതായി കേട്ടു. അതൊരു നല്ല സൂചനയാണ് തരുന്‌നത്. മോഹന്‍ ഭാഗവതിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മികച്ച ഒന്നായിമാറും- സഞ്ജയ് റൗത്ത് പറഞ്ഞു.

ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെങ്കില്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത്

ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെങ്കില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്ന് ശിവസേനാ എംപി സഞ്ജയ് റൗത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഭാഗവതിന്റെ പേര് ഉയര്‍ന്നുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ശിവസേന പ്രതികരണവുമായി എത്തിയത്.

രാഷ്ട്രപതി പദവി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ്. ഈ പദവിയിലേക്കു സംശുദ്ധ പ്രതിച്ഛായയുള്ള ആര്‍ക്കും വരാം. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ ഭാഗവതിന്റെ പേര് പരാമര്‍ശിക്കുന്നതായി കേട്ടു. അതൊരു നല്ല സൂചനയാണ് തരുന്‌നത്. മോഹന്‍ ഭാഗവതിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മികച്ച ഒന്നായിമാറും- സഞ്ജയ് റൗത്ത് പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടേതായി അന്തിമ തീരുമാനമെടുക്കേണ്ടത് ഉദ്ദവ് താക്കറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി വിളിച്ചുചേര്‍ത്തിരിക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്ന കാര്യം അദ്ദേഹം നിഷേധിച്ചു. ഉദ്ദവ് താക്കറെയുടെ വസതിയായ മതോശ്രീയില്‍ രുചിയുള്ള ഭക്ഷണം തയ്യാറാക്കുന്നുണ്ടെന്നു അദ്ദേഹം മറുപടി പറഞ്ഞു.