രാഷ്ട്രപതിയാകാനില്ലെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കൂട്ടാളിയായ ശിവസേനയാണ് മോഹന്‍ ഭാഗവതിനെ എന്‍ ഡി ഏയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കണമെന്ന് ആവശ്യപ്പെട്ടത്.

രാഷ്ട്രപതിയാകാനില്ലെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തില്‍ വച്ചാണ് ഭാഗവത് തന്‌റെ തീരുമാനം അറിയിച്ചത്.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കൂട്ടാളിയായ ശിവസേനയാണ് മോഹന്‍ ഭാഗവതിനെ എന്‍ ഡി ഏയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെങ്കില്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്നാണ് ശിവസേന അഭിപ്രായപ്പെട്ടത്.

ഭാഗവത് സ്ഥാനാര്‍ഥിയാകുന്നത് ഏത് വിധേനയും തടയുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.