ജീവനുള്ള നായയുടെ മുകളിലൂടെ റോഡ് നിർമിച്ച് യുപി പൊതുമരാമത്ത്​ വകുപ്പ്; ക്രൂരമായ സംഭവം ആഗ്രയിൽ

ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമര്ശനമുയർത്തിക്കൊണ്ട് നിരവധി നായ സ്നേഹികളും ആക്ടിവിസ്റ്റുകളും രംഗത്ത് എത്തിയിട്ടുണ്ട്.

ജീവനുള്ള നായയുടെ മുകളിലൂടെ റോഡ് നിർമിച്ച് യുപി പൊതുമരാമത്ത്​ വകുപ്പ്; ക്രൂരമായ സംഭവം ആഗ്രയിൽ

കിടന്നുറങ്ങുകയായിരുന്ന നായയുടെ ശരീരത്തിനു മുകളിലൂടെ ഉത്തർപ്രദേശ്​ പൊതുമരാമത്ത്​ വകുപ്പ്​ റോഡ്​ നിർമിച്ചു. റോഡിനടിയിൽ പെട്ടു പോയ ശരീരഭാഗം അനക്കാനാവാതെ മണിക്കൂറുകളോളം കിടന്ന നായ ദയനീയമായി മരണപ്പെടുകയായിരുന്നു. നായയുടെ പിൻകാലുകളും ഉടൽ ഭാഗവും പൂർണമായും ടാറിനടിയിലായി​. ചുട്ടു പൊള്ളുന്ന ടാറിനടിയിൽ കിടന്ന് നായ ശബ്ദമുണ്ടാക്കിയെങ്കിലും നിര്മാണാത്തതൊഴിലാളികൾ അവഗണിക്കുകയായിരുന്നു.

ആഗ്രയിലെ ഫതേഹബാദിൽ ചൊവ്വാഴ്​ച രാത്രിയിലാണ്​​ ഈ ക്രൂരത അരങ്ങേറിയത്​. റോഡ്​ ടാറിങ്​ നടക്കുമ്പോൾ നായക്ക്​ ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട്​ ഉറക്കെ ഒാരിയി​ട്ടിട്ടും നിർമാണ തൊഴിലാളികൾ അത്​ അവഗണിച്ച്​ ജോലി തുടരുകയായിരുന്നെന്നും സമീപത്തെ വീട്ടുകാർ പറഞ്ഞു.


നായയുടെ കാലുകൾ റോഡിനടിയിൽ മൂടിക്കിടക്കുന്ന അവസ്​ഥയിലാണ്​ താൻ കണ്ടതെന്ന്​ ആഗ്രയിലെ പൊതുപ്രവർത്തകൻ ഗോവിന്ദ്​ പരാശർ പറഞ്ഞു. വേദനകൊണ്ട്​​ പുളഞ്ഞ നായ അൽപസമയം കഴിഞ്ഞപ്പോൾ ചത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജെസിബി ഉപയോഗിച്ച്​ റോഡ്​ കുഴിച്ച്​ നായയെ പുറത്തെടുത്ത ശേഷം അദ്ദേഹം അതിനെ സംസ്​കരിക്കുകയായിരുന്നു. റോഡ്​ നിർമാണ കമ്പനിക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ടെന്നും ഗോവിന്ദ്​ പരാശർ പറഞ്ഞു.

ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമര്ശനമുയർത്തിക്കൊണ്ട് നിരവധി നായ സ്നേഹികളും ആക്ടിവിസ്റ്റുകളും രംഗത്ത് എത്തിയിട്ടുണ്ട്. റോഡിനടിയിൽ ചത്തുകിടക്കുന്ന നായയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.

Read More >>