മധുരയില്‍ വാഹനാപകടം; 10 പേര്‍ മരിച്ചു

നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

മധുരയില്‍ വാഹനാപകടം; 10 പേര്‍ മരിച്ചു

മധുരയിലെ തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 10 പേര്‍ മരിച്ചു. മധുര-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ തുവരന്‍കുറിച്ചിയിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. നാഗര്‍കോവില്‍ സ്വദേശികളാണ് അപകടത്തില്‍പട്ടത്.

നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More >>