സിപിഎെഎം പിളരും; പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഡൽഹിയിൽ ഇരുന്ന് പ്രവർത്തിക്കുന്ന കോക്കസ് സിപിഎെഎമ്മിനെ നശിപ്പിക്കുന്നുവെന്ന് ഋതബ്രത ബാനര്‍ജി

കേരളത്തിന്റെ പാർട്ടിയുടെ യഥാർത്ഥ നേതാവ് അത് പിണറായി വിജയനല്ല മറിച്ച് വിഎസ് അച്യുതാന്ദനാണ്. പക്ഷെ അദ്ദേഹത്തെ എല്ലാവരും കൂടി ഒതുക്കിയെന്നും ഋതബ്രത ബാനര്‍ജി പറയുന്നു. അതാണ് സിപിഎെഎമ്മിന്റെ ഇൗ കാലഘട്ടത്തിലെ പ്രശ്‌നം. പാർട്ടി അച്ചടക്കം ലംഘിച്ചത്തിന് സിപിഎെഎം പുറത്താക്കിയത് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു സിപിഎെഎമ്മിന്റെ രാജ്യസഭ എംപി

സിപിഎെഎം പിളരും; പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഡൽഹിയിൽ ഇരുന്ന് പ്രവർത്തിക്കുന്ന കോക്കസ് സിപിഎെഎമ്മിനെ നശിപ്പിക്കുന്നുവെന്ന് ഋതബ്രത ബാനര്‍ജി

പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ചേർന്ന് സിപിഎെഎമ്മിനെ നശിപ്പിക്കുകയാണെന്ന് പാർട്ടി പുറത്താക്കിയ പശ്ചിമ ബം​ഗാൾ നേതാവ് ഋതബ്രത ബാനര്‍ജി. വൃന്ദയും പ്രകാശും ​ഡൽഹിയിലിരുന്ന് ബം​ഗാളിലെ പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് ഇവരുടെ ബം​ഗാൾ ഏജന്റ് മുഹമ്മദ് സലീം കൂട്ട് നിൽക്കുകയാണെന്ന് ഋതബ്രത ബാനര്‍ജി നാരദ ന്യൂസിനോട് പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചത്തിന് സിപിഎെഎം പുറത്താക്കിയത് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു സിപിഎെഎമ്മിന്റെ രാജ്യസഭ എംപി. പശ്ചിമ ബം​ഗാളിലെ സിപിഎെഎം പിളരും. അതുണ്ടായില്ലെങ്കിൽ പാർട്ടി നശിക്കുമെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു.

പാർട്ടിയുടെ കുറേകാലമായുള്ള പ്രവർത്തനങ്ങൾ ശരിയല്ല. അത് കൊണ്ട് അതിനെയെല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പൂച്ചയ്ക്ക് മണിക്കകെട്ടാൻ ഞാൻ സ്വയം തീരുമാനിക്കുകയായിരുന്നു. അത് പാർട്ടിയുടെ നിലനിൽപ്പിന്റെ ആവശ്യകതയാണ്. തിരുത്തൽ ശക്തിയായി മാറാൻ ശ്രമിച്ചാൽ പ്രത്യാ​ഘാതമുണ്ടാവുമെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് ഇതിനായി രം​ഗത്തിറങ്ങിയത്. പക്ഷെ ഇപ്പോൾ നടപടിയെ കുറിച്ച് അറിഞ്ഞപ്പോൾ വലിയ സങ്കടമുണ്ട്. അത് നിയന്ത്രിക്കാനാവുന്നില്ലെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ 21 വർഷക്കാലമായുള്ള ബന്ധമാണ് പാർട്ടിയുമായുള്ളത്. അത് പെട്ടന്ന് അവസാനിക്കുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും സത്യം തുടർന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ഇൗ പാർട്ടിയെ വിശ്വസിക്കുന്നവരോട് താൻ ചെയ്യുന്ന തെറ്റാവുമെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടിയിൽ ഇപ്പോഴും പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും അവരുടെ ഏജന്റായ മുഹമ്മദ് സലീം ചേർന്ന് പാർട്ടിയെ നശിപ്പിക്കുകയാണെന്ന് വിശ്വസിക്കുന്നവർ നിറയെ ഉണ്ട്. പക്ഷെ അതെല്ലാം തുറന്ന് പറയാൻ അവരുടെ സാഹചര്യം സമ്മതിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പാർട്ടിയുടെ യഥാർത്ഥ നേതാവ് അത് പിണറായി വിജയനല്ല മറിച്ച് വിഎസ് അച്യുതാന്ദനാണ്. പക്ഷെ അദ്ദേഹത്തെ എല്ലാവരും കൂടി ഒതുക്കിയെന്നും ഋതബ്രത ബാനര്‍ജി പറയുന്നു. അതാണ് സിപിഎെഎമ്മിന്റെ ഇൗ കാലഘട്ടത്തിലെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. താൻ സ്വതന്ത്ര എംപിയായി തുടരുമെന്നും ഋതബ്രത ബാനര്‍ജി വെളിപ്പെടത്തി. ബം​ഗാളിന്റെ നന്മയ്ക്കായി പൊതു പ്രവർത്തനം തുടരുമെന്നും മറ്റ് രാഷ്ട്രീയ പാർട്ടിയിലൊന്നിലും ചേരാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎെഎമ്മിൽ നില നിൽക്കുന്ന കൂടുതൽ പ്രശ്നങ്ങളെ കുറിച്ച് വരും ദിവസങ്ങളിൽ നടത്തുമെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു.

Read More >>