റിട്ടയേഡ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കർണ്ണൻ അറസ്റ്റിൽ

കർണ്ണന്റെ പ്രസ്താവന നൽകുന്നതിൽനിന്നും സുപ്രീംകോടതി മാധ്യമങ്ങളെ വിലക്കിയിരുന്നു. ജസ്റ്റിസ് കർണ്ണന്റെ മാനസിക നില പരിശോധിക്കണമെന്ന് വിചാരണയ്ക്കിടെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാൻ കർണൻ ഉത്തരവിടുകയും ചെയ്തു. ഇതാണ് കോടതി അലക്ഷ്യത്തിലേയ്ക്ക് വഴിതെളിച്ചത്.

റിട്ടയേഡ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി 
സിഎസ് കർണ്ണൻ അറസ്റ്റിൽ

റിട്ടയേഡ് ജസ്റ്റിസ് സി.എസ് കർണ്ണനെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽവെച്ചാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസ് അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോയതായാണ് വിവരം. നാളെ കർണ്ണനെ കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിലേയ്ക്ക് കൊണ്ടുപോകും. മെയ് 9 മുതൽ കർണ്ണൻ ഒളിവിലായിരുന്നു.

ഒളിവിലിരിക്കെയാണ് ജസ്റ്റിസ് കർണ്ണൻ ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിച്ചത്. കോടതി അലക്ഷ്യത്തിനു ജസ്റ്റിസ് കർണ്ണന് നേരത്തെ കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ചെയ്ത തെറ്റിന് മാപ്പ് പറയാൻ താൻ തയ്യാറാണെന്ന കാര്യമാണ് കർണ്ണന്റെ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ കോടതിയെ അറിയിച്ചത്.

കർണ്ണന്റെ പ്രസ്താവന നൽകുന്നതിൽനിന്നും സുപ്രീംകോടതി മാധ്യമങ്ങളെ വിലക്കിയിരുന്നു. ജസ്റ്റിസ് കർണ്ണന്റെ മാനസിക നില പരിശോധിക്കണമെന്ന് വിചാരണയ്ക്കിടെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാൻ കർണൻ ഉത്തരവിടുകയും ചെയ്തു. ഇതാണ് കോടതി അലക്ഷ്യത്തിലേയ്ക്ക് വഴിതെളിച്ചത്.കോടതി അലക്ഷ്യത്തിന് ആദ്യമായാണ് സിറ്റിംങ് ജഡ്ജി ശിക്ഷിക്കപ്പെടുന്നത്.


Story by
Read More >>