ജോലി തിരിച്ചു തരൂ അല്ലെങ്കില്‍ ജയിലിലടയ്ക്കൂ: ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയോട്

നാല് ആഴ്ചകള്‍ക്കുള്ളില്‍ ആരോപണങ്ങള്‍ക്കുള്ള വിശദീകരണം നല്‍കണമെന്നും അതുവരെ ഹൈക്കോടതിയിലെ ജോലികളില്‍ തുടരുന്നത് വിലക്കിയെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് കര്‍ണന്‌റെ മനോനില ശരിയല്ലെന്നും അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ലെന്നും വിചാരണാ ബഞ്ച് പറഞ്ഞു.

ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചല്ലെങ്കില്‍ അടുത്ത തവണ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോര്‍ട്ട് ജസ്റ്റിസ് സി എസ് കര്‍ണന്‍. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടതിന്‌റെ പേരില്‍ വിചാരണ നേരിടുന്നതിനിടെയാണ് കര്‍ണന്‌റെ തിരിച്ചടി.

നാല് ആഴ്ചകള്‍ക്കുള്ളില്‍ ആരോപണങ്ങള്‍ക്കുള്ള വിശദീകരണം നല്‍കണമെന്നും അതുവരെ ഹൈക്കോടതിയിലെ ജോലികളില്‍ തുടരുന്നത് വിലക്കിയെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് കര്‍ണന്‌റെ മനോനില ശരിയല്ലെന്നും അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ലെന്നും വിചാരണാ ബഞ്ച് പറഞ്ഞു.

എന്നാല്‍ ജഡ്ജിമാര്‍ക്കെതിരേയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു. താന്‍ തീവ്രവാദിയോ സാമൂഹ്യവിരുദ്ധനോ അല്ലെന്നും ജയിലില്‍ അടയ്ക്കണമെങ്കില്‍ ആകാമെന്നും കര്‍ണന്‍ കൂട്ടിച്ചേര്‍ത്തു.