മധുക്കരയില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു: എസിസി സിമെന്റ് ഫാക്ടറി പൂട്ടണമെന്ന ആവശ്യം ശക്തം

ഭൂരിഭാഗം വരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും. ശക്തിയായ കാറ്റ് വീശുന്ന സ്ഥലമായതിനാല്‍ സിമെന്റ് പൊടിയും മറ്റും വീടുകളിലേക്ക് എത്തുന്നത് പതിവാണ്. സ്ത്രീകള്‍ക്ക് തൈറോയ്ഡ് സംബന്ധമായി രോഗങ്ങള്‍ കൂടുന്ന അവസ്ഥയിലാണ് ഇപ്പോള്‍.

മധുക്കരയില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു: എസിസി സിമെന്റ് ഫാക്ടറി പൂട്ടണമെന്ന ആവശ്യം ശക്തം

പാലക്കാട് അതിർത്തിയിൽ നിന്നും ഏറെയൊന്നും അകലെയല്ല മധുക്കരൈ എന്ന ഗ്രാമം. കോയമ്പത്തൂർ നഗരം ആരംഭിക്കുന്നത് ഇവിടെനിന്നുമാണ്. പച്ചപ്പുകളും ഭൂമിയും മൂടി, സിമന്റിന്റെ ആവരണം മാത്രമാണ് കാണാനാവുക. പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിക്കുന്ന എസിസി സിമന്റ് ഫാക്ടറി ഒരു നാടിനെ ഒന്നാകെ നശിപ്പിക്കുകയാണ്.

പ്രദേശവാസിയായ രംഗസാമി ദീർഘകാലമായി ആസ്മാ രോഗബാധിതനായി ചികിത്സയിലാണ്.കാരണം വേറെയൊന്നുമല്ല, മലിനീകരണം തന്നെയാണ് വിഷയം. സിമന്റ് ഫാക്ടറിയിലെ പൊടിയേറ്റ് ദിവസേനയുള്ള കഠിന ജോലികള്‍. ഇപ്പോള്‍ ആസ്മ പിടിപ്പെട്ട് ജീവിതം ദുരിതത്തിലാണ് രംഗസ്വാമി. 1994 ല്‍ മധുക്കരയിലെ സിമെന്റ് ഫാക്ടറിയില്‍ നിന്നും സ്വമേധയാ വിരമിച്ചു.ഫാക്ടറിയുടെ അടുത്താണ് രംഗസ്വാമി താമസിക്കുന്നതും.

സിമെന്റ് ഫാക്ടറിയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു രംഗസ്വാമി. പൊടിപടലം ഏൽക്കാതിരിക്കാന്‍ മുഖംമൂടി ധരിച്ചാണ് ജോലി കൂടുതലും ചെയ്യുന്നത്. എന്നാല്‍ പുകയും പൊടിപടലവും കൂടി ചേര്‍മ്പോള്‍ പതിനഞ്ച് മിനിറ്റില്‍ കൂടുതല്‍ പണിയെടുക്കാന്‍ സാധിക്കാതെ വരുന്നു. പക്ഷെ , ജോലി എടുക്കുക തന്നെ വേണം. 26 വര്‍ഷം പുകയും പൊടിപടലവും ശ്വസിച്ച് രോഗ ബാധിതനായാണ് രംഗസ്വാമി ജോലിയില്‍ നിന്നും വിരമിക്കുന്നത്.


ഫാക്ടറിയ്ക്ക് ചുറ്റുമായി അനേകം കുടുംബങ്ങളാണ് താമസിക്കുന്നത്. അതില്‍ ഭൂരിഭാഗം വരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും. ശക്തിയായ കാറ്റ് വീശുന്ന സ്ഥലമായതിനാല്‍ സിമെന്റ് പൊടിയും മറ്റും വീടുകളിലേക്ക് എത്തുന്നത് പതിവാണ്. സ്ത്രീകള്‍ക്ക് തൈറോയ്ഡ് സംബന്ധമായി രോഗങ്ങള്‍ കൂടുന്ന അവസ്ഥയിലാണ് ഇപ്പോള്‍.

ഫാക്ടറിയുടെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ സിമെന്റ് പൊടിയാല്‍ നിറഞ്ഞിരിക്കുകയാണ്. ഇതുമൂലം വീടുകളുടെ മേല്‍കൂരകള്‍ നശിക്കുകയാണ്. പലചരക്കുകടകളിലും അവിടെയുള്ള ഗ്ലാസ് ഭരണികളിലും സിമെന്റ് പൊടി നിറഞ്ഞിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ ഒരടിയോളം താഴ്ത്തി കിളച്ചാലും സിമെന്റ് പൊടിതന്നെയാണ് കാണാന്‍ സാധിക്കുന്നത്. ഫാക്ടറിയുടെ ചുറ്റളവില്‍ പത്ത് മിനിറ്റ് പോലും സംസാരിച്ച് നില്‍ക്കുവാനോ, പുറത്ത് നില്‍ക്കുവാനോ, ജോലി ചെയ്യുവാനോ സാധിക്കുന്നില്ല.

ദീര്‍ഘനാളായി ഇതിനെതിരെ ഉദ്യോഗതലത്തില്‍ പരാതികള്‍ കൊടുത്തിട്ടും. ഇതുവരെ ഫാക്ടറിക്കെതിരെയോ ഇതിന് ചൂക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയോ നടപടികള്‍ എടുക്കുന്നതായി കാണുന്നില്ല. ഫാക്ടറിയില്‍ നിന്നും കാലാവധി തീര്‍ന്ന സാധനങ്ങളില്‍ നിന്നും ടോക്‌സിക്ക് ഗ്യാസ് ഉള്‍പ്പെടെയുള്ള മാരക വിഷവാതകമാണ് പുറംതള്ളുന്നതെന്ന് എഐഎഡിഎംകെ നേതാവ് സോബന്‍ പറയുന്നു.


പൊടി മാത്രമല്ല ഫാക്ടറിയില്‍ നിന്നും പുറം തള്ളുന്നത്. മലിനജലം ഗ്രാമത്തിലൂടെ ഒഴുക്കുകയാണ് കമ്പനി ചെയ്യുന്നത്. നടരാജ് ഹോസ്പിറ്റല്‍ എത്തുന്ന രോഗികളില്‍ കൂടുതലും വായു, ജല മലിനീകരണത്തില്‍ നിന്നും ഉണ്ടായ രോഗങ്ങള്‍ ബാധിച്ചവരാണ് കൂടുതല്‍. വെള്ളുത്ത ഷാര്‍ട്ട് ധരിച്ച് പത്ത് മിനിറ്റ് നേരം മഴയുള്ളപ്പോള്‍ നില്‍ക്കാന്‍ സാധിക്കില്ല. കാരണം, മഴയിലൂടെ താഴെയ്ക്ക് പതിക്കുന്നത് കറുത്ത പൊടിയാണ്. ഗ്രാമത്തില്‍ എവിടെ നോക്കിയാലും എല്ലാവരിലും കാണും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍.

എന്നാല്‍ ഫാക്ടറി അനുകൂല നിലപാടിലാണ് എംഎല്‍എ രംഗത്ത് വന്നത്. ഇവിടെ യാതൊരുവിധത്തിലുള്ള വിഷയമോ, ഫാക്ടറിയില്‍ നിന്നും പൊടിപടലങ്ങളോ ഗ്യാസുകളോ ഒന്നും തന്നെ പുറം തള്ളുന്നതായി അറിയില്ല. ഇവിടുത്തെ ജനങ്ങള്‍ മറ്റ് രീതികളിലാണ് ചിന്തിക്കുന്നതെന്ന് എം എല്‍ എ ഷണ്‍മുഖന്‍ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കമ്പനി ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അധികൃതരും സൂചിപ്പിക്കുന്നത്.

അതിരൂക്ഷമായ മലിനീകരണം നടത്തുന്ന സിമെന്റ് ഫാക്ടറിക്കെതിരെ ജനങ്ങള്‍ കോയമ്പത്തൂര്‍ ജില്ലാകളക്ടര്‍ ടി എന്‍ ഹരിഹരന് മുമ്പാകെ പരാതി കൊടുത്തിരിക്കുകയാണ്.