നോട്ട് നിരോധനം: സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാൻ വിസമ്മതിച്ച് റിസർവ്വ് ബാങ്ക്

നോട്ട് നിരോധനത്തിനു ശേഷം പല അവസരങ്ങളിലും ആർ ബി ഐ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറിയിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അഭിപ്രായം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ആർ ബി ഐ മറുപടി നൽകാൻ വിസമ്മതിച്ചിരുന്നു.

നോട്ട് നിരോധനം: സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാൻ വിസമ്മതിച്ച് റിസർവ്വ് ബാങ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയത് പോലെ മാർച്ച് 31 വരെ നിരോധിക്കപ്പെട്ട നോട്ടുകൾ മാറിയെടുക്കാൻ ജനങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാൻ റിസർവ്വ് ബാങ്ക് വിസമ്മതിച്ചു. കോടതിയുടെ ചോദ്യം സുതാര്യതാനിയമം അനുസരിച്ചുള്ള 'വിവരം' എന്ന ഗണത്തിൽ വരുന്നതല്ല എന്നാണ് ആർ ബിഐയുടെ വിശദീകരണം.

കഴിഞ്ഞ നവംബർ 8 ന് നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിക്കുമ്പോൾ മാർച്ച് 31 വരെ നോട്ടുകൾ മാറിയെടുക്കാം എന്നും പറഞ്ഞിരുന്നു. പിന്നീട് ആ സൗകര്യം വിദേശങ്ങളിലുള്ള ഇന്ത്യാക്കാർക്ക് മാത്രമായി ചുരുക്കി. രാജ്യത്തിന്റെ സാമ്പത്തികതാല്പര്യങ്ങൾക്ക് വിരുദ്ധമായത് കൊണ്ടാണ് വിശദീകരനം നൽകാത്തത് എന്നാണ് ആർ ബി ഐയുടെ പക്ഷം.

നോട്ട് നിരോധനത്തിനു ശേഷം പല അവസരങ്ങളിലും ആർ ബി ഐ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറിയിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അഭിപ്രായം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ആർ ബി ഐ മറുപടി നൽകാൻ വിസമ്മതിച്ചിരുന്നു.

ഡിസംബർ 31, 2016 ന് നോട്ടുകൾ മാറിയെടുക്കാനുള്ള കാലാവധി അവസാനിച്ചിരുന്നു. പിന്നീട് മാർച്ച് 31 വരെ വിദേശങ്ങളിലുള്ള ഇന്ത്യാക്കാർക്ക് മാത്രം നോട്ടുകൾ മാറാമെന്ന് അറിയിക്കുകയായിരുന്നു.