നാരദ ഇൻവെസ്റ്റിഗേഷൻ:- വീട്ടു വാടക സെക്സ്; പണം വേണ്ട: വിദേശത്ത് വ്യാപകമായ സമ്പ്രദായം നാട്ടിലും

'സെക്സ് ഫോർ റെന്റ്' സമ്പ്രദായം ഇപ്പോൾ നാട്ടിലും. പണം നൽകാനില്ലാത്ത സ്ത്രീകളെ ലക്‌ഷ്യം വച്ച് വീട്ടു വാടകയായി സെക്സ് ആവശ്യപ്പെടുന്നതാണ് രീതി. വിദേശത്ത് വ്യാപകമായ സമ്പ്രദായമാണിത്.

നാരദ ഇൻവെസ്റ്റിഗേഷൻ:- വീട്ടു വാടക സെക്സ്; പണം വേണ്ട: വിദേശത്ത് വ്യാപകമായ സമ്പ്രദായം നാട്ടിലും

പണത്തിനു പകരം 'സെക്സ് വാടക' (sex for rent) ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും. കർണാടകയിലെ മൈസൂര്, ബെംഗളൂരു എന്നിവിടങ്ങളിലും ഐ ടി നഗരങ്ങളിലും കൂടാതെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും "സെക്സ് വാടക" വ്യാപകമാകുന്നതായാണ് വിവരം.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ "സെക്സ് വാടക" ഒരു ദിവസം മുതൽ ഒരാഴ്ചത്തെ താമസത്തിനാണ്. എന്നാൽ ഐ ടി നഗരങ്ങളിൽ ഒരു മാസത്തെ താമസത്തിനാണ് വാടകയായി സെക്സ് നടത്താൻ സമ്മതിക്കേണ്ടത്. ഇക്കാര്യം പൊലീസിൽ പരാതിയായി എത്താത്തതിനാൽ അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുന്നു.

ഒരു ബെഡ്‌റൂം ഉള്ള പാർട്ട് ഹൌസ് മുതൽ ഗൃഹോപകരണ സൗകര്യമുള്ള വീട് വരെ വാടകയില്ലാതെ സ്ത്രീകൾക്ക് ലഭിക്കും. തനിച്ചു താമസിക്കുന്ന സ്ത്രീകളെ ലക്‌ഷ്യം വച്ചാണ് ഇത്തരത്തിൽ പാർപ്പിട സൗകാര്യം ഒരുക്കുന്നത്.

വാടകയായി പണം നൽകാതെ പകരം ലൈംഗിക വേഴ്ച മതി എന്ന നിലപാടുള്ള വീട്ടുടമയ്ക്കു വേണ്ടി ഏജന്റുകൾ പ്രവർത്തിക്കും. ഏജന്റു മുഖേന ഒരു മാസം എത്ര തവണ ലൈംഗിക വേഴ്ച നടത്തണം എന്ന് വാടകയ്ക്ക് വരുന്നവർ മനസ്സിലാക്കും. തവണ കൂടിയാൽ അത് അടുത്ത മാസത്തെ സെക്സ് വാടകയായി കണക്കാക്കും. ഇത്തരത്തിൽ ഉഭയകക്ഷി സമ്മത പ്രകാരമുള്ള നിശ്ചയം അനുസരിച്ച് വാടകയായി പണം ഒഴിവാക്കുകയാണ് പതിവ്.

ഏജന്റുകൾക്കു പകരം ഇന്റർനെറ്റ് ഉപയോഗിച്ചുള്ള മാർഗങ്ങളും ആവശ്യക്കാരെ കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ട്. വിദേശത്ത് സമൂഹ മാധ്യമങ്ങളെയും നാട്ടിൽ ഏജന്റുമാരേയുമാണ് കൂടുതൽ ആശ്രയിക്കുന്നത്.

ഭവനരഹിതരും ദരിദ്രരുമായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും നിസ്സഹായാവസ്ഥ, നാട് വിട്ടു നഗരത്തിലെത്തപ്പെട്ട് തൊഴിൽ മേഖലയിലെ ചൂഷണം മൂലമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ, വൻനഗരങ്ങളിൽ തൊഴിൽ അന്വേഷണത്തിനിടയിലെ പാർപ്പിട പ്രശ്‍നം തുടങ്ങിയവയാണ് 'sex for rent' വ്യാപകമാകാനുള്ള പ്രധാന കാരണങ്ങൾ.


പെൺകുട്ടികളുടെയും സ്ത്രീകളുടെയും പക്കൽ നിന്ന് യഥാസമയം വാടക ഈടാക്കാതെ ഒരു ദിവസം ഭീമമായ വാടക കുടിശ്ശിക ഉടൻ നൽകാൻ ആവശ്യപ്പെട്ട് 'sex for rent' എന്ന സമ്പ്രദായം നടപ്പിലാക്കിയവർ വരെയുണ്ട് എന്ന് അന്വേഷണം വ്യക്തമാക്കുന്നു. എന്നാൽ വാർത്ത വന്നാലുള്ള അപകീർത്തി ഭയന്ന് ഇവർ പരാതി നൽകുന്നില്ല.

മാസത്തിൽ രണ്ട് അല്ലെങ്കിൽ നാല് മണിക്കൂർ ഒരുമിച്ച് ചെലവഴിക്കുന്നതിൽ എതിർപ്പില്ല എങ്കിൽ പണം വേണ്ട എന്ന സമ്പ്രദായമാണിത് എന്നാണ് അന്വേഷണത്തിൽ മനസ്സിലായത് . യുവതി എതിർക്കാത്തതിനാൽ ഇവിടെ സെക്സ് ലക്ഷ്യമാക്കുന്നു. പലപ്പോഴും നിവൃത്തിയില്ലാത്തവരാണ് ഇതിന് സമ്മതം മൂളുന്നത്.

ബ്രിട്ടൻ പോലുള്ള വിദേശ രാജ്യത്ത് ഇതിനകം സെക്സ് വാടക (sex for rent) രീതി പ്രാബല്യത്തിലുണ്ട്. യുകെയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി നടത്തിയ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തണുത്ത് വിറങ്ങലിച്ച്‌ മരിക്കുന്നതിനെക്കുറിച്ച്‌ ഓർക്കുന്നതു തന്നെ ഭയമായതിനാലും നിവൃത്തിയില്ലാത്തതിനാലും പണത്തിനു പകരം സെക്സ് വാടക നൽകിയിട്ടുണ്ട് എന്ന് ഒരു യുവതി.

പരാതി മൂലം പാർപ്പിട പ്രശ്‍നം അവസാനിക്കില്ല എന്നാണ് അന്വേഷണ സംഘത്തോട് മറ്റൊരു യുവതി വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടിൽ സെക്സ് ഫോർ റെന്റ് വ്യാപകമായിട്ടുള്ള നഗരത്തെ കുറിച്ച് ബിബിസി വിശദമായ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.


Read More >>