രോഹിത് വെമുലയുടെ കൂട്ടുകാരനായ ദളിത് വിദ്യാര്‍ത്ഥി ജെഎന്‍യുവില്‍ തൂങ്ങിമരിച്ച നിലയില്‍

രോഹിത് വെമുലയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് രാജ്യം മുക്തി നേടും മുന്‍പേ ഡല്‍ഹി ജെ.എന്‍.യുവില്‍ വീണ്ടും ദളിത്‌ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്‌ സേലം സ്വദേശിയായ രജനി കൃഷ്‌ (മുത്തുകൃഷ്ണ) നാണ് സര്‍വ്വകലാശാല ക്യാമ്പസില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.എം.ഫില്‍ വിദ്യാര്‍ഥിയായിരുന്നു

രോഹിത് വെമുലയുടെ കൂട്ടുകാരനായ ദളിത് വിദ്യാര്‍ത്ഥി ജെഎന്‍യുവില്‍ തൂങ്ങിമരിച്ച നിലയില്‍

"തുല്യത നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം നിഷേധിക്കപ്പെടുന്നു. എം.ഫില്‍ പ്രവേശനത്തിന് ഈ തുല്യതയുണ്ടാകുന്നില്ല, വൈവയിലും ഇത് പ്രകടമാകുന്നില്ല. പ്രൊഫ. സുഖദോ യുടെ ശുപാര്‍ശ ഇവിടെ അംഗീകരിക്കപ്പെടുന്നില്ല, വിദ്യാര്‍ഥി സമരങ്ങള്‍ നിരസിക്കപ്പെടുന്നു, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം പോലും ഇവിടെ നിരസിക്കപ്പെടുന്നു"
ആത്മഹത്യ ചെയ്യും മുന്‍പേ രജനി കൃഷ്ണന്‍ എഴുതിയ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റാണിത്. ഒരു പിന്നോക്ക വിഭാഗക്കാരന്‍ ഇപ്പോഴും സ്വതന്ത്ര ഇന്ത്യയില്‍ അനുഭവിക്കുന്ന ദുരിതം കുറിച്ചു വച്ചു രജനികൃഷ് തന്റെ ജീവിതം അവസാനിപ്പിച്ചു

രോഹിത് വെമുലയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് രാജ്യം മുക്തി നേടും മുന്‍പേ ഡല്‍ഹി ജെ.എന്‍.യുവില്‍ വീണ്ടും ദളിത്‌ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്‌ സേലം സ്വദേശിയായ രജനി കൃഷ്‌ (മുത്തുകൃഷ്ണ) നാണ് സര്‍വ്വകലാശാല ക്യാമ്പസില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.എം.ഫില്‍ വിദ്യാര്‍ഥിയായിരുന്നു.

രോഹിത് വെമൂലയ്ക്ക് നീതി തേടിയുള്ള സമര സമതിയിലെ സജീവ അംഗമായിരുന്നു ആത്മഹത്യ ചെയ്ത രജനി എന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രിയ ചങ്ങാതിയുടെ ആത്മഹത്യ നല്‍കിയ നടുക്കത്തില്‍ നിന്നും അവര്‍ ഇതുവരെ മോചിതരായിട്ടില്ല. പഠിക്കാന്‍ മിടുക്കനായ മുത്തുകൃഷ്ണന്‍ മികച്ച ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നു എന്ന് അവര്‍ ഓര്‍മ്മിക്കുന്നു. രോഹിത് വെമൂലയുടെ അമ്മയെ കുറിച്ച് ഇദ്ദേഹം എഴുതിയ ബ്ലോഗ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജനുവരി 17 ന് ആത്മഹത്യ ചെയ്യുന്നതിനു മുന്‍പായി ആറു തവണ രോഹിത് വെമൂലയെ കണ്ടുമുട്ടിയ അനുഭവങ്ങള്‍ രജനി ബ്ലോഗ്ഗില്‍ കുറിച്ചിരുന്നു.

"പാര്ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ നിന്നും ഉദിക്കുന്ന വൈജ്ഞാനികരെ അവര്‍ നിസ്സാരകാര്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യുന്നു. അതേ സമയം പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവര്‍ രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്നു. എതിര്‍ക്കുന്നവരെ അവര്‍ രാജ്യദ്രോഹികള്‍ എന്നും തീവ്രവാദികള്‍ എന്നും മുദ്ര കുത്തുന്നു. ബീഫ് തിന്നതിന്റെ പേരില്‍, സ്വന്തം ദേശീയത മുറുകെ പിടിക്കുന്നതിന്റെ പേരില്‍ രാജ്യത്തിന്റെ ബൗദ്ധികത ഉയര്‍ത്തുന്ന പല രോഹിത്തിനെയും അവര്‍ ഇനിയും കൊല്ലും. ഞങ്ങളാണ് ഈ നാടിന്റെ യഥാര്‍ത്ഥ മക്കള്‍, ഞങ്ങളെ കൊന്ന് ഇല്ലാതാക്കിയാല്‍ പിന്നെ ഈ രാജ്യമില്ല"
തന്റെ ബ്ലോഗില്‍ രജനി എഴുതിയിരുന്നു.