റിലയലൻസ് ജിയോ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ പരസ്യമായി; ചോർന്നത് ആധാറുൾപ്പെടെയുള്ള വിവരങ്ങൾ

magicapk.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഉപഭോ​ക്താക്കളുടെ വിവരങ്ങൾ ലീക്കായത്. ഇന്നലെയാണ് സംഭവം. ഈ സൈറ്റിനു മുകളിലുള്ള നിശ്ചിത ബോക്സിൽ ജിയോ നമ്പർ നൽകിയപ്പോൾ ഉടൻ തന്നെ അതിന്റെ ഉപഭോക്താവിന്റെ വിവരങ്ങൾ ലഭിക്കുകയാണ് ചെയ്തത്. എന്നാൽ സംഭവം വിവാദമായതോടെ ഈ സൈറ്റ് ഓഫ്‌ലൈന്‍ ആയി.

റിലയലൻസ് ജിയോ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ പരസ്യമായി; ചോർന്നത് ആധാറുൾപ്പെടെയുള്ള വിവരങ്ങൾ

ഓഫറുകളുടെ പെരുമഴയുമായി രം​ഗത്തെത്തിയ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. Fonearena.com എന്ന വെബ്‌സൈറ്റാണ് വിവരങ്ങള്‍ ചോർന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. magicapk.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഉപഭോ​ക്താക്കളുടെ വിവരങ്ങൾ ലീക്കായത്. ഇന്നലെയാണ് സംഭവം.

ഈ സൈറ്റിനു മുകളിലുള്ള നിശ്ചിത ബോക്സിൽ ജിയോ നമ്പർ നൽകിയാൽ ഉടൻ തന്നെ അതിന്റെ ഉപഭോക്താവിന്റെ വിവരങ്ങൾ ലഭിക്കുകയാണ് ചെയ്തത്. എന്നാൽ സംഭവം വിവാദമായതോടെ ഈ സൈറ്റ് ഓഫ്‌ലൈന്‍ ആയി. ഉപഭോക്താവിന്റെ പൂർണമായ പേര്, ഇ മെയിൽ ഐഡി, സിം ആക്ടിവേറ്റ് ചെയ്ത തിയ്യതിയും സമയവും, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങളാണ് സൈറ്റിലൂടെ പുറത്തുവന്നത്.

Image Title

അഞ്ചു ജിയോ ഉപഭോക്താക്കളുടെ വിവരങ്ങൾ തനിക്കു ലഭിച്ചതായി ആപ് സെക്യുർ ഇന്ത്യയുടെ സ്ഥാപകനായ പ്രകാശ് പറയുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും വ്യക്തിവിവരങ്ങള്‍ ഈ വൈബ്‌സൈറ്റ് വഴി ലഭിച്ചപ്പോള്‍ താൻ ഞെട്ടിപ്പോയി എന്ന് Fonearena.com എഡിറ്റര്‍ വരുണ്‍ ക്രിഷ് വ്യക്തമാക്കി.

താൻ സെർച്ച് ചെയ്ത രണ്ടുപേരുടെ പൂർണ വിവരങ്ങൾ തനിക്കു ലഭിച്ചതായാണ് എത്തിക്കൽ ഹാക്കർമാരിൽ ഒരാളായ കനിഷ്ക് സഞ്ജനി പറഞ്ഞത്. റിലയൻസ് ജിയോ സിസ്റ്റത്തിൽ ബ​ഗ് ഉള്ളതുകൊണ്ടാകാം വിവരങ്ങൾ ചോരുന്നതെന്ന് മറ്റൊരു എത്തിക്കൽ ഹാക്കറായ ആനന്ദ് പ്രകാശ് പറഞ്ഞു. ഇത് നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരാഴ്ച മുമ്പുവരെ വാങ്ങിയ സിം കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വരെ ഈ വെബ്സൈറ്റിൽ നിന്നും കൃത്യമായി ലഭിച്ചെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

Image Title

അതേസമയം, എല്ലാ ജിയോ ഉപഭോക്താക്കളുടേയും വിവരങ്ങൾ ലീക്കായിട്ടുണ്ടോ എന്നു വ്യക്തമല്ല. സൈറ്റ് ഓഫ്‌ലൈന്‍ ആയതോടെയാണ് ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയാതെ വന്നത്. 2017 ജൂലൈ രണ്ടിന് ആക്ടിവേറ്റായ നമ്പര്‍ എന്റര്‍ ചെയ്തപ്പോള്‍ വരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഈ നമ്പറിലെ ആധാര്‍ നമ്പറിന്റെയും ഇമെയിലിന്റെയും സ്ഥാനം ബ്ലാങ്കായി കിടക്കുകയാണെങ്കിലും വ്യക്തിവിവരങ്ങൾ ലഭ്യമായ മൂന്നോളം നമ്പറുകള്‍ Fonearena.com റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതേസമയം, വ്യക്തിവിവരങ്ങൾ ചോർന്ന കാര്യം ജിയോ നിഷേധിച്ചു. പ്രഥമ പരിശോധനയിൽ പുറത്തുവന്ന വിവരങ്ങൾ യാഥാർത്ഥ്യമല്ലെന്നാണ് ജിയോയുടെ അവകാശ വാദം.

Read More >>