വിമാനജീവനക്കാരന്‍ മോദിയെ അധിക്ഷേപിച്ചതിനാല്‍ മര്‍ദ്ദിച്ചു; പുതിയ വിശദീകരണവുമായി ശിവസേന എം പി രവീന്ദ്ര ഗെയ്ക്‌വാദ് രംഗത്ത്

ഒരു ആക്ഷനുണ്ടായാല്‍ സ്വാഭാവികമായും റിയാക്ഷനും ഉണ്ടാകും. അതുമാത്രമാണ് അവിടെ സംഭവിച്ചത്- എംപി തന്റെ വാത്താകുറിപ്പില്‍ പറഞ്ഞു.

വിമാനജീവനക്കാരന്‍ മോദിയെ അധിക്ഷേപിച്ചതിനാല്‍ മര്‍ദ്ദിച്ചു; പുതിയ വിശദീകരണവുമായി ശിവസേന എം പി രവീന്ദ്ര ഗെയ്ക്‌വാദ് രംഗത്ത്

എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ വിശദീകരണവുമായി ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ്. ജീവനക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു സംസാരിച്ചതുകൊണ്ടാണ് താന്‍ ചെരിപ്പൂരി അടിച്ചതെന്നാണ് എംപിയുടെ പുതിയ വാദം.

ഒരു ആക്ഷനുണ്ടായാല്‍ സ്വാഭാവികമായും റിയാക്ഷനും ഉണ്ടാകും. അതുമാത്രമാണ് അവിടെ സംഭവിച്ചത് - എംപി തന്റെ വാർത്താക്കുറിപ്പില്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ വിമാന കമ്പനികള്‍ ഗെയ്ക്‌വാദിനെതിരേ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ന്യായവാദവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ മാപ്പു പറയാത്ത എം പിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു എയര്‍ഇന്ത്യ വ്യക്തമാക്കിയിരുന്നു.