പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറങ്ങും; പിൻവശത്തുള്ളത് സാഞ്ചി സ്തൂപത്തിന്റെ ചിത്രം

കടുംമഞ്ഞ നിറമുള്ള നോട്ടിന്റെ പിൻവശത്ത് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിൽനിന്നും ചില ബാങ്കുകൾ വഴിയുമായിരിക്കും നോട്ടുകൾ പുറത്തിറക്കുക.

പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറങ്ങും; പിൻവശത്തുള്ളത് സാഞ്ചി സ്തൂപത്തിന്റെ ചിത്രം

രാജ്യത്ത് പുത്തൻ നോട്ടുകളുടെ പട്ടികയിലേക്ക് ഇനി 200 രൂപ കൂടി. പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറങ്ങും. മഹാത്മാ ​ഗാന്ധി സീരീസിൽപ്പെട്ട നോട്ടുകൾ റിസർവ് ബാങ്ക് ​ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടുകൂടിയാണ് പുറത്തിറങ്ങുന്നത്.

Image Title

കടുംമഞ്ഞ നിറമുള്ള നോട്ടിന്റെ പിൻവശത്ത് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിൽനിന്നും ചില ബാങ്കുകൾ വഴിയുമായിരിക്കും നോട്ടുകൾ പുറത്തിറക്കുക.

ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടിന്റെ പിൻഭാ​ഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെറിയ തുകയ്ക്കുള്ള നോട്ടുകൾക്ക് ക്ഷാമമുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് 200 രൂപ നോട്ട് ഉടൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞദിവസം പുതിയ 50 രൂപ നോട്ടിന്റെ ഡിസൈനും ആർബിഐ പുറത്തിറക്കിയിരുന്നു. ഫ്ളൂറസെന്റ് നീല നിറത്തിലാണ് ഈ നോട്ടുകൾ. അതേസമയം, 2000 രൂപയുടെ കറൻസി നിരോധനം പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.

Read More >>