ഏപ്രില്‍ ഒന്നുവരെ മുഴുവന്‍ ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്കു ആര്‍ബിഐ നിര്‍ദേശം

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഏപ്രില്‍ ഒന്നുവരെ മുഴുവന്‍ ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്കു ആര്‍ബിഐ നിര്‍ദേശം

ഏപ്രില്‍ ഒന്നുവരെ മുഴുവന്‍ ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കാന്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്ക് നിര്‍ദേശം.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു പൊതു അവധി ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്നാണു നിര്‍ദേശം. ആര്‍ബിഐയ്ക്കു കീഴില്‍ വരുന്ന സര്‍ക്കാര്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.