കേജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കാമെന്ന് രാംജത് മലാനി

കേജ്രിവാളിന്‌റെ കേസ് നടത്തിപ്പു ചെലവുകള്‍ വഹിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്‌റെ നീക്കത്തിനെതിരേ അരുണ്‍ ജയ്റ്റലി പ്രകോപനം സൃഷ്ടിക്കുകയാണെന്നും മലാനി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ സഹായിക്കേണ്ടത് സര്‍ക്കാരിന്‌റെ കടമയാണെന്നും മലാനി പറഞ്ഞു.

കേജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കാമെന്ന് രാംജത് മലാനി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു വേണ്ടി സൗജന്യമായി വാദിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് പ്രതിഫലം വാങ്ങാതെ വാദിക്കുമെന്ന് മലാനി പറഞ്ഞത്. കേസ് നടത്താനുള്ള സാമ്പത്തികം കേജ്രിവാളിന് ഇല്ലെന്ന് മനസ്സിലാക്കിയാണ് മലാനി ഇങ്ങനെയൊരു നിലപാടെടുത്തത്.

കേജ്രിവാളിന്‌റെ കേസ് നടത്തിപ്പു ചെലവുകള്‍ വഹിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്‌റെ നീക്കത്തിനെതിരേ അരുണ്‍ ജയ്റ്റലി പ്രകോപനം സൃഷ്ടിക്കുകയാണെന്നും മലാനി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ സഹായിക്കേണ്ടത് സര്‍ക്കാരിന്‌റെ കടമയാണെന്നും മലാനി പറഞ്ഞു.

ജയ്റ്റ്‌ലിയുമായുള്ള യുദ്ധത്തില്‍ കേജ്രിവാളിനു വേണ്ടി ഹാജരായ രാംജത് മലാനി 1 കോടി 22 ലക്ഷം രൂപയുടെ ബില്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൊത്തം 3.89 കോടി രൂപ ഫീസിനത്തില്‍ മലാനിയ്ക് കൊടുക്കേണ്ടതായി വരുമെന്നും പറയപ്പെടുന്നു. എന്നാല്‍, സൗജന്യമായി വാദിക്കാന്‍ തയ്യാറായിട്ടും കേജ്രിവാള്‍ പണം നല്‍കാമെന്ന് പറഞ്ഞതു കൊണ്ടാണ് ബില്‍ അയച്ചതെന്ന് മലാനി വിശദീകരിച്ചു.

സര്‍ക്കാര്‍ കേജ്രിവാളിനെ സഹായിച്ചില്ലെങ്കിലും താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ നിത്യച്ചെലവിനുള്ള സഹായവും നല്‍കാമെന്നാണ് മലാനിയുടെ നിലപാട്.

കേജ്രിവാള്‍ അരുണ്‍ ജയ്റ്റ്‌ലിയേക്കാള്‍ നല്ലയാളാണെന്നാണ് മലാനിയുടെ പക്ഷം. തന്‌റെ 90% കക്ഷികള്‍ക്കും സൗജന്യമായാണ് കേസ് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.