പടക്ക നിരോധനം ഹിന്ദുക്കള്‍ക്കെതിരെയുള്ള നീക്കമെന്ന് രാംദേവ്

ഹൈന്ദവ ആഘോഷങ്ങള്‍ റഡാര്‍ നിരീക്ഷണത്തില്‍ നടത്തുന്ന സാഹചര്യം ശരിയല്ലെന്നും രാംദേവ് പറഞ്ഞു.

പടക്ക നിരോധനം ഹിന്ദുക്കള്‍ക്കെതിരെയുള്ള നീക്കമെന്ന് രാംദേവ്

സുപ്രീം കോടതി പടക്കം നിരോധിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പതഞ്ജലി ഉടമ രാംദേവ്. ദീപാവലിക്ക് പടക്കം നിരോധിച്ചത് ഹിന്ദുക്കള്‍ക്കെതിരെയുള്ള നീക്കമാണെന്ന് രാംദേവ് പറഞ്ഞു. ഹിന്ദുക്കളെ മാത്രമാണ് പല കാര്യങ്ങളിലും ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രാംദേവ് ആരോപിച്ചു. ഹൈന്ദവ ആഘോഷങ്ങള്‍ റഡാര്‍ നിരീക്ഷണത്തില്‍ നടത്തുന്ന സാഹചര്യം ശരിയല്ലെന്നും രാംദേവ് പറഞ്ഞു.

''വന്‍ ശബ്ദമുള്ളതും അപകടകരവുമായ പടക്കങ്ങളാണ് നിരോധിക്കേണ്ടത്. എന്റെ ഉടമസ്ഥതയില്‍ സ്‌കൂളുകളും സര്‍വകലാശാലകളുമുണ്ട്. കൈയില്‍ പിടിച്ച് പൊട്ടിക്കാവുന്ന പടക്കങ്ങള്‍ മാത്രമേ ഞങ്ങള്‍ അനുവദിക്കാറുള്ളു'' രാംദേവ് പറഞ്ഞു. പടക്ക നിരോധനത്തെ പിന്തുണച്ച ശശി തരൂര്‍ എംപിയേയും രാംദേവ് വിമര്‍ശിച്ചു. നിരോധത്തെ പിന്തുണച്ച് തരൂര്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് സുപ്രീം കോടതി ഡല്‍ഹിയില്‍ പടക്ക നിരോധനം നവംബര്‍ ഒന്ന് വരെ നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 19നാണ് ദീപാവലി.

Read More >>