രാമക്ഷേത്രത്തിനായി രാഹുൽ ഒന്നും ചെയ്തിട്ടില്ല; തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവുമായി ബിജെപി

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സും ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​വ​ർ​ക്ക് രാ​മ​ക്ഷേ​ത്രം പ്ര​ധാ​ന​മ​ല്ലെ​ന്നും സ്മൃ​തി പറഞ്ഞു.

രാമക്ഷേത്രത്തിനായി രാഹുൽ ഒന്നും ചെയ്തിട്ടില്ല; തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവുമായി ബിജെപി

തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര നിർമ്മാണ തന്ത്രവുമായി വീണ്ടും ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാമക്ഷേത്ര നിർമ്മാണ വിവാദം കത്തിക്കാനാണ് ബിജെപിയുടെ ശ്രമം. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അ​മേ​ത്തി​യി​ൽ എത്തിയ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് രാമക്ഷേത്ര നിർമ്മാണം ചർച്ചയാക്കിയത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സും ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​വ​ർ​ക്ക് രാ​മ​ക്ഷേ​ത്രം പ്ര​ധാ​ന​മ​ല്ലെ​ന്നും സ്മൃ​തി പറഞ്ഞു.

രാ​മ​ക്ഷേ​ത്രം പ്ര​ധാ​ന​മ​ല്ലെ​ന്ന് ഒ​രു പ്ര​സ്താ​വ​ന​പോ​ലും രാ​ഹു​ൽ ഇ​റ​ക്കി​യി​ട്ടു​ണ്ട്. രാ​മ​ക്ഷേ​ത്രം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്നും സ്മൃ​തി പ​റ​ഞ്ഞു. ഗാ​ന്ധി കു​ടും​ബ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും മു​ൻ​പ് കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാം​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത് രാ​മ​ൻ ജീ​വി​ച്ചി​രു​ന്ന​തി​ന് തെ​ളി​വൊ​ന്നും ഇ​ല്ലെ​ന്നും രാ​മ​ക്ഷേ​ത്രം പ്ര​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന​ത​ല്ലെ​ന്നു​മാ​ണ്. അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര​വു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ക്ഷേ​ത്ര​ത്തി​നാ​യി ഒ​ന്നും ചെ​യ്യി​ല്ല​യെ​ന്നും വ്യ​ക്ത​മാ​ണ്- സ്മൃ​തി ആ​രോ​പി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​മ​ക്ഷേ​ത്ര പ്ര​ശ്നം പ്ര​ധാ​ന​മാ​യി​രി​ക്കി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. റ​ഫാ​ൽ ഇ​ട​പാ​ടി​ലെ അ​ഴി​മ​തി, തൊ​ഴി​ലി​ല്ലാ​യ്മ, ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ‌ എ​ന്നി​വ​യാ​ണ് ച​ർ​ച്ച​യാ​കു​ക​യെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന.