ബിജെപി എന്തു പറഞ്ഞാലും കേള്‍ക്കുന്ന കോവിന്ദ്; ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡില്‍ ബംഗാരു ലക്ഷ്മണനെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടയാള്‍

വെസ്റ്റെൻഡ് ഇന്റർനാഷണൽ എന്ന സാങ്കൽപ്പിക കമ്പനിയുടെ ചീഫ് ലയസണിങ് ഓഫീസർ എന്ന നിലയിൽ ബംഗാരു ലക്ഷ്മണിനെ സമീപിച്ച മാധ്യമപ്രവർത്തകൻ മാത്യു സാമുവലിൽ നിന്നും കൈക്കൂലിയായി ഒരു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സിബിഐ റെജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്കിടയാണ് സിബിഐക്കോടതിയിൽ ബംഗാരു ലക്ഷമണിനെ അനുകൂലിച്ച് കോവിന്ദ് രംഗത്തെത്തിയത്. കഴിഞ്ഞ 20 വർഷമായി ബംഗാരു ലക്ഷ്മണിനെ തനിക്കറിയാമെന്നും ജീവിതത്തിൽ ലാളിത്യവും സത്യസന്ധതയും പുലർത്തുന്ന വ്യക്തിയാണ് ബംഗാരു ലക്ഷ്മൺ എന്നുമാണ് റാം നാഥ്‌ കോവിന്ദ് നൽകിയ പ്രസ്താവന.

ബിജെപി എന്തു പറഞ്ഞാലും കേള്‍ക്കുന്ന കോവിന്ദ്; ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡില്‍ ബംഗാരു ലക്ഷ്മണനെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടയാള്‍

സംഘപരിവാർ നേതാക്കളുടെ ആജ്ഞയ്ക്കൊത്ത് പ്രവർത്തിച്ചാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ്‌ കോവിന്ദ് ബിജെപിയുടെ ഗുഡ് ബുക്കിൽ ഇടം നേടിയത്. തെഹൽക പുറത്തുവിട്ട പ്രതിരോധ അഴിമതി സ്റ്റിങ് വിഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ട ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്മണിനെ രക്ഷപ്പെടുത്താനാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം റാം നാഥ്‌ കോവിന്ദ് രംഗത്തിറങ്ങിയത്.

വെസ്റ്റെൻഡ് ഇന്റർനാഷണൽ എന്ന സാങ്കൽപ്പിക കമ്പനിയുടെ ചീഫ് ലയസണിങ് ഓഫീസർ എന്ന നിലയിൽ ബംഗാരു ലക്ഷ്മണിനെ സമീപിച്ച മാധ്യമപ്രവർത്തകൻ മാത്യു സാമുവലിൽ നിന്നും കൈക്കൂലിയായി ഒരു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സിബിഐ റെജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്കിടയാണ് സിബിഐക്കോടതിയിൽ ബംഗാരു ലക്ഷമണിനെ അനുകൂലിച്ച് കോവിന്ദ് രംഗത്തെത്തിയത്. കഴിഞ്ഞ 20 വർഷമായി ബംഗാരു ലക്ഷ്മണിനെ തനിക്കറിയാമെന്നും ജീവിതത്തിൽ ലാളിത്യവും സത്യസന്ധതയും പുലർത്തുന്ന വ്യക്തിയാണ് ബംഗാരു ലക്ഷ്മൺ എന്നുമാണ് റാം നാഥ്‌ കോവിന്ദ് നൽകിയ പ്രസ്താവന.

തെഹൽക ദൃശ്യങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ബിജെപിയുടെ ഉന്നത നേതാക്കൾ അടിയന്തിര യോഗം ചേരുകയും തെഹൽക ബിജെപി അധ്യക്ഷനെ ബോധപൂർവം കുടുക്കുകയാണെന്നു പ്രചരണം നടത്താൻ തീരുമാനമെടുക്കുകയുമായിരുന്നു. ദളിത് വിഭാഗക്കാരനായ പ്രസിഡന്റ് ഇരയാക്കപ്പെടുകയാണെന്നു പ്രചരിപ്പിക്കാൻ അതെ വിഭാഗത്തിൽപെട്ട നേതാവായ കോവിന്ദിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.

മുതിർന്ന നേതാക്കൾ യോഗം ചേർന്ന് പാർട്ടിക്കുസംഭവിച്ച പരിക്കിനെ പരിഹരിക്കാനും കൈക്കൂലിയായി കൈപ്പറ്റിയ ഒരു ലക്ഷം രൂപ പാർട്ടി ഫണ്ടിലേക്കുള്ള സംഭാവനയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതായി സിബിഐ കോടതി നിരീക്ഷിച്ചിട്ടുണ്ട്.മുതിർന്ന ബിജെപി നേതാക്കളും പ്രതിരോധ വകുപ്പിലെ ഉന്നതരും ഉൾപ്പെട്ട 'ഓപ്പറേഷൻ വെസ്റ്റ് എൻഡിന്റെ' പിന്നിൽ മാധ്യമപ്രവർത്തകരായ മാത്യു സാമുവലും അനിരുദ്ധ ബാഹലുമായിരുന്നു. ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വെളിപ്പെടുത്തലുകളെ അപഹാസ്യമായ രീതിയിൽ പ്രതിരോധിക്കുകയായിരുന്നു കോവിന്ദ്. ശക്തമായ തെളിവുകൾ നിരന്നതോടെ ഒടുവിൽ ബംഗാരു ലക്ഷ്മൺ കുറ്റസമ്മതം നടത്തി. തെഹൽകയുടെ ഉദ്ദേശശുദ്ധി വ്യക്തമാണെന്ന് കൂടി കോടതി നിരീക്ഷിച്ചതോടെ ബിജെപി ഉയർത്തിയ എല്ലാ പ്രതിരോധങ്ങളും തകരുകയായിരുന്നു. കേസിൽ ബംഗാരു ലക്ഷ്മൺ നാല് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

സംഘപരിവാർ നേതൃത്വം ലക്ഷ്യമിടുന്ന നിരവധി നിയമനിർമാണങ്ങൾ ഉൾപ്പെടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൂർത്തീകരിക്കേണ്ടതിനാൽ, നേതൃത്വത്തിന് വിധേയനാകുന്ന ഒരു വ്യക്തിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ ആജ്ഞയ്ക്കൊത്ത് അപഹാസ്യമായ രാഷ്ട്രീയ പ്രചാരണങ്ങൾക്കിറങ്ങിയ ചരിത്രമുള്ള റാം നാഥ്‌ കോവിന്ദ് ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത് അതിനാൽ മാത്രമാണ്.

Story by