''സെക്സി ദുർ​ഗയിൽ അഭിനയിച്ച നിങ്ങൾ ബ്രാഹ്മണർക്ക് അപമാനം''; രാജ്ശ്രീ ദേശ്പാണ്ഡെയ്ക്ക് എഫ്ബിയിൽ അധിക്ഷേപം

'നിങ്ങൾ ബ്രാഹ്മണ കുലത്തിന് അപമാനമാണ്'' എന്നതാണ് അയാളുടെ ശ്രദ്ധേയമായ മറ്റൊരു അധിക്ഷേപം. സെക്സി ദുർ​ഗ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാജ്ശ്രീയുടെ പോസ്റ്റ്. മാധ്യമങ്ങൾ അവ​ഗണിച്ചാലും ഇന്ത്യയിൽ നിന്ന് എനിക്ക് ചില പുരസ്കാരങ്ങൾ കിട്ടാറുണ്ട് എന്നാണ് രാജ്ശ്രീ പറയുന്നത്. ''ഈ സന്ദേശങ്ങൾ അത്തരത്തിലുള്ളവയാണ്.

സെക്സി ദുർ​ഗയിൽ അഭിനയിച്ച നിങ്ങൾ ബ്രാഹ്മണർക്ക് അപമാനം; രാജ്ശ്രീ ദേശ്പാണ്ഡെയ്ക്ക് എഫ്ബിയിൽ അധിക്ഷേപം

സെക്സി ദുർ​ഗ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് രാജ്ശ്രീ ദേശ്പാണ്ഡെക്ക് ഫെയ്സ്ബുക്കിലൂടെ അധിക്ഷേപം. രാജ്ശ്രീയുടെ എഫ്ബിയിൽ നിന്ന് സെക്സി ദുർ​ഗയുടെ ടാ​ഗ് നീക്കാൻ അവിനാശ് മിശ്രയെന്ന ആൾ ആവശ്യപ്പെട്ടതിന്റ സ്ക്രീൻ ഷോട്ടുകൾ അവർ പുറത്തു വിട്ടു. ദുർ​ഗ ഹിന്ദുക്കളുടെ ദൈവമാണ് നിങ്ങൾക്ക് അവരെ ബഹുമാനിക്കാൻ അറിയില്ലെന്നും അയാൾ അയച്ച സന്ദേശത്തിൽ പറയുന്നു. ''നിങ്ങൾ ബ്രാഹ്മണ കുലത്തിന് അപമാനമാണ്'' എന്നതാണ് അയാളുടെ ശ്രദ്ധേയമായ മറ്റൊരു അധിക്ഷേപം. സെക്സി ദുർ​ഗ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാജ്ശ്രീയുടെ പോസ്റ്റ്. മാധ്യമങ്ങൾ അവ​ഗണിച്ചാലും ഇന്ത്യയിൽ നിന്ന് എനിക്ക് ചില പുരസ്കാരങ്ങൾ കിട്ടാറുണ്ട് എന്നാണ് രാജ്ശ്രീ പറയുന്നത്. ''ഈ സന്ദേശങ്ങൾ അത്തരത്തിലുള്ളവയാണ്. താരങ്ങൾ പറയുമ്പോൾ മാത്രം ചിത്രങ്ങളെക്കുറിച്ച് അറിയുന്നവരാണ് മാധ്യമങ്ങൾ. മാധ്യമങ്ങൾ പബ്ലിക് റിലേഷൻ സ്ഥാപനങ്ങളുമായ ചേർന്ന് പ്രവർത്തിക്കുകയാണെന്നും പണം കിട്ടുന്നതുവരെ താത്പര്യം വരില്ലെന്നും അറിയാം, എന്നാലും ഒരുപാട് സ്നേഹിക്കുകയും ഇത്തരം സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്ന ചിലരൊക്കെയുണ്ട്. ആ പുരസ്കാരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു'' എന്ന് എഴുതിയാണ് രാജ്ശ്രീ സ്ക്രീൻഷോട്ടുകൾ പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. അൻവർ റേസ എന്നയാൾ അയച്ച അശ്ലീല സന്ദേശങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. സെക്സി ദുർ​ഗ എന്ന മലയാളം ചിത്രത്തിൽ ഞാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, അതുകൊണ്ട് ഇന്ത്യ വെറുപ്പ് തുടർന്നോളൂ എന്നും എഴുതിയാണ് രാജ്ശ്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സെക്സി ദുർ​ഗ എന്ന പേരിന്റെ പേരിൽ ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ഹിന്ദുത്വവാദികൾ രം​ഗത്തു വന്നത് നേരത്തെ വാർത്തയായിരുന്നു.