പദ്മാവതി റിലീസ് ദിവസം ബന്ദ് നടത്തുമെന്ന് രാജ്പുത് കര്‍ണി സേനയുടെ ഭീഷണി

വിഷയത്തില്‍ ഇസ്ലാം അടക്കമുള്ള സമുദായങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുന്നതായി ലോകേന്ദ്ര സിംഗ് അവകാശപ്പെട്ടു.

പദ്മാവതി റിലീസ് ദിവസം ബന്ദ് നടത്തുമെന്ന് രാജ്പുത് കര്‍ണി സേനയുടെ ഭീഷണി

സഞ്ജയ് ലാല്‍ ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിക്കെതിരെ ശ്രീ രാജ്പുത് കര്‍ണ സേനയെന്ന ഹിന്ദു തീവ്രവാദ സംഘടന രംഗത്ത്. സിനിമ റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കുമെന്ന് സംഘടന ഭീഷണിപ്പെടുത്തി. ''ഗുര്‍ഗാം, പട്‌ന, ലക്‌നൗ, ഭോപ്പാല്‍ നഗരങ്ങളില്‍ സിനിമയ്‌ക്കെതിരെ ഞങ്ങള്‍ റാലികള്‍ നടത്തും'' സംഘടനയുടെ സ്ഥാപകന്‍ ലോകേന്ദ്ര സിംഹ് കാല്‍വി പറഞ്ഞു.

വിഷയത്തില്‍ ഇസ്ലാം അടക്കമുള്ള സമുദായങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുന്നതായി ലോകേന്ദ്ര സിംഗ് അവകാശപ്പെട്ടു. സിനിമ രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. സിനിമാ നിയമ പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ഉണ്ടായാലും ഗവണ്‍മെന്റിന് മൂന്ന് മാസത്തേക്ക് സിനിമയെ നിരോധിക്കാന്‍ അധികാരമുണ്ടെന്ന് ലോകേന്ദ്ര സിംഗ് പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് സിനിമയ്‌ക്കെതിരെ നിരവധി ഹിന്ദു തീവ്രവാദ സംഘടനകളാണ് ഇതിനകം രംഗത്തുവന്നത്. രാജ്പുത് കര്‍ണ സേന പ്രവര്‍ത്തകര്‍ഡ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയിലുള്ള സിനിമ തീയറ്റര്‍ തല്ലിത്തകര്‍ത്തിരുന്നു.

Read More >>