ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളാകുന്ന അര്‍ദ്ധസൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടിരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍

ഗാങ്ടോക്കില്‍ നടത്തിയ സുരക്ഷാ അവലോകനയോഗത്തിനുശേഷമാണ് രാജ്നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടായിരുന്നു രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഗാങ്‌ടോക്കില്‍ കൂടിക്കാഴ്ച നടന്നത്.

ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളാകുന്ന അര്‍ദ്ധസൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടിരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍

രക്തസാക്ഷികളാകുന്ന കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് തീവ്രവാദിയാക്രമണം പോലുള്ള സംഭവങ്ങളില്‍ കൊല്ലപ്പെടുന്ന സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഭീമമായ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

ഗാങ്ടോക്കില്‍ നടത്തിയ സുരക്ഷാ അവലോകനയോഗത്തിനുശേഷമാണ് രാജ്നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടായിരുന്നു രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഗാങ്‌ടോക്കില്‍ കൂടിക്കാഴ്ച നടന്നത്.

കേന്ദ്രസായുധ വിഭാഗത്തില്‍ വന്‍തോതിലുള്ള അഴിച്ചുപണിക്കും കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്രസായുധ പോലീസ് വിഭാഗങ്ങളിലെ 34,000 കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഉയര്‍ന്ന പ്രദേശങ്ങളിലെ അലവന്‍സ് ഏകീകരിക്കണമെന്ന ഐടിബിപി ജവാന്‍മാരുടെ ആവശ്യം പരിഗണിക്കുമെന്നുള്ള ഉറപ്പും കേന്ദ്രആഭ്യന്തര മന്ത്രി നല്‍കി. കൂടാതെ കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളിലെ ജവാന്‍മാരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയ കാര്യവും രാജ്‌നാഥ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു.

Read More >>