മിന്നലാക്രമണത്തിനു ശേഷം നുഴഞ്ഞുകയറ്റം പകുതിയിലേറെ കുറഞ്ഞെന്ന് രാജ്‌നാഥ് സിംഗ്

ഇരുപത്തഞ്ചു ശതമാനം മാവോയിസ്റ്റ് അക്രമങ്ങളും കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് രാജ്‌നാഥ്‌ സിംഗ് അവകാശപ്പെട്ടു.

മിന്നലാക്രമണത്തിനു ശേഷം നുഴഞ്ഞുകയറ്റം പകുതിയിലേറെ കുറഞ്ഞെന്ന് രാജ്‌നാഥ് സിംഗ്

കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ സൈന്യം പാക് അതിർത്തിക്കപ്പുറത്ത് നടത്തിയ മിന്നലാക്രമണത്തിനു ശേഷം അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം കഴിഞ്ഞ ആറു മാസത്തെ അപേക്ഷിച്ച് പകുതിയിലേറെ കുറഞ്ഞെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്.

ഐഎസ് തീവ്രവാദം ഇന്ത്യയിൽ കാലുറപ്പിക്കാത്തത് സൈനിക സുരക്ഷയിലെ മുന്നേറ്റം മൂലമാണെന്ന് രാജ്‌നാഥ്‌ സിംഗ് വിശദീകരിച്ചു. ഐ.എസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകമാനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 90 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുപത്തഞ്ചു ശതമാനം മാവോയിസ്റ്റ് അക്രമങ്ങളും കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് രാജ്‌നാഥ്‌ സിംഗ് അവകാശപ്പെട്ടു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.