സൂപ്പര്‍ സ്റ്റാര്‍ ആരാധകരെ കാണുന്നില്ല; രാഷ്ട്രീയപ്രവേശം പ്രതീക്ഷിച്ചവർക്ക് നിരാശപ്പെടേണ്ടി വരും

സൂപ്പര്‍ സ്റ്റാറിനെ നേരിട്ട് കാണാനും സംസാരിക്കാനുമുള്ള സുവര്‍ണാവസരമാണ് ആരാധകര്‍ക്ക് നഷ്ടമായിരുക്കുന്നത്. ഒപ്പം രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നവര്‍ക്കും കടുപ്പമേറിയ തീരുമാനമായി രജനിയുടെ പിന്‍വാങ്ങല്‍.

സൂപ്പര്‍ സ്റ്റാര്‍ ആരാധകരെ കാണുന്നില്ല; രാഷ്ട്രീയപ്രവേശം പ്രതീക്ഷിച്ചവർക്ക്  നിരാശപ്പെടേണ്ടി വരും

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഏപ്രില്‍ പന്ത്രണ്ടിന് ആരാധകരെ കാണുമെന്ന വാര്‍ത്ത ആവേശത്തോടെയായിരുന്നു രജനീരസികര്‍ സ്വീകരിച്ചത്. രജനിയുടെ രാഷ്ട്രീയപ്രവേശത്തിനെക്കുറിച്ചുള്ള സൂചനകള്‍ ആ മീറ്റിംഗില്‍ നിന്നും ലഭിക്കുമായിരിക്കുമെന്നും പലരും പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയപരമായ ഒരു ഉദ്ദേശ്യവും ആ കണ്ടുമുട്ടലില്‍ ഇല്ലയെന്ന് രജനി തന്നെ വ്യക്തമാക്കിയിട്ടും അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും കുറവുണ്ടായിരുന്നില്ല.

എന്നാലിതാ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തി രജനി തന്‌റെ പരിപാടി റദ്ദാക്കിയെന്ന് അറിയിക്കുന്നു. സൂപ്പര്‍ സ്റ്റാറിനെ നേരിട്ട് കാണാനും സംസാരിക്കാനുമുള്ള സുവര്‍ണാവസരമാണ് ആരാധകര്‍ക്ക് നഷ്ടമായിരുക്കുന്നത്. ഒപ്പം രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നവര്‍ക്കും കടുപ്പമേറിയ തീരുമാനമായി രജനിയുടെ പിന്‍വാങ്ങല്‍.

'ഞങ്ങളുടെ പദ്ധതി ആരാധകരെ കണ്ട് ഫോട്ടോ എടുത്ത് വിരുന്നിലും പങ്കെടുക്കുക എന്നതായിരുന്നു. ഓരോരുത്തരുമായി പ്രത്യേകം ഫോട്ടോ എടുക്കല്‍ പ്രയാസമാകും എന്നതു കൊണ്ട് എട്ട് അംഗങ്ങള്‍ വീതമുള്ള സംഘങ്ങളായി ഫോട്ടോ എടുക്കാമെന്ന് തീരുമാനിച്ചിരുന്നു. ആ ആശയത്തില്‍ ആരാധകര്‍ നൈരാശ്യം പ്രകടിപ്പിച്ചു. അതും ശരിയാണ്. ഗ്രൂപ്പ് ഫോട്ടോ ആര്‍ക്കും ആവശ്യമില്ല,' രജനി മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞു.

എന്തായാലും ആരാധകരെ അങ്ങിനെയങ്ങ് നിരാശരാക്കാനും സൂപ്പര്‍ സ്റ്റാര്‍ തയ്യാറല്ല. ഓരോ ജില്ലയിലും ആരാധകരുമായി കണ്ടുമുട്ടി ഫോട്ടോ എടുക്കാനുള്ള പ്ലാന്‍ രജനിയ്ക്കുണ്ട്. എപ്പോഴാണെന്ന് വഴിയേ അറിയിക്കും.

Story by