രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപണമുന്നയിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു

ലവ് ജിഹാദിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാനാണ് കൊലപാതകമെന്ന് മറ്റൊരു ലൈവ് വിഡിയോയിൽ പ്രതി പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയ മാധ്യമങ്ങളെ അറിയിച്ചു.

രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപണമുന്നയിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു

രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപണത്തെ തുടർന്ന് യുവാവിനെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. കൊലപാതകം സാമൂഹ മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിച്ച പ്രതി ലവ് ജിഹാദിനെതിരേ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

രാജസ്ഥാനിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയായ മുഹമ്മദ് ഭൂട്ട ഷെയ്ഖ് എന്ന മുസ്ലിം യുവാവിനെയാണ് ക്രൂരമായി കൊലപെടുത്തിയത്. ശംഭുനാഥ് റൈഗർ എന്നയാളാണ് മണ്ണെണ്ണയൊഴിച്ച് ഇയാളെ കൊലപ്പെടുത്തിയത്. ആയുധം ഉപയോഗിച്ച് പിന്നിൽ നിന്ന് അടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ലവ് ജിഹാദിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാനാണ് കൊലപാതകമെന്ന് മറ്റൊരു ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പ്രതി പറഞ്ഞു. അതേസമയം, ഒരു വ്യക്തിയെ കൊലപ്പെടുത്തുന്നത് തത്സമയം പ്രചരിപ്പിച്ചത് ഞെട്ടിക്കുന്നതാണെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു.

എന്നാൽ സംഘപരിവാർ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന്റേയും ലവ് ജിഹാദിനെതിരെയുള്ള മുന്നറിയിപ്പിന്റേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

Read More >>