ഫേസ്ബുക്ക് ചിത്രം തുണയായി; കൗമാരക്കാരിയുടെ ശൈശവ വിവാഹം അസാധുവാക്കി കോടതി

2010ൽ വിവാഹം കഴിക്കുമ്പോൾ സുശീലക്കും ഭർത്താവിനും 12 വയസ്സായിരുന്നു

ഫേസ്ബുക്ക് ചിത്രം തുണയായി; കൗമാരക്കാരിയുടെ ശൈശവ വിവാഹം അസാധുവാക്കി കോടതി

ഫേസ്ബുക്ക് ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ശൈശവ വിവാഹം അസാധുവാക്കി കോടതി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. സു​ശീ​ല ബി​ഷ്ണോ​യ് എ​ന്ന കൗ​മാ​ര​ക്കാ​രി​യാ​ണു വി​വാ​ഹം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2010ൽ വിവാഹം കഴിക്കുമ്പോൾ സുശീലക്കും ഭർത്താവിനും 12 വയസ്സായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ കല്യാണം കഴിച്ചതെന്ന് സുശീല കോടതിയെ അറിയിച്ചു. ഭർത്താവ് മദ്യപാനിയാണെന്നും അയാളുടെ കൂടെയുള്ള ജീവതം മരണസമാനമായിരുന്നുവെന്നും സുശീല കോടതിയിൽ പറഞ്ഞു.

എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഭ​ർ​ത്താ​വ് നി​ഷേ​ധി​ച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന ഭർത്താവിന്റെ വാദം ഫേസ്ബുക്കിലെ ചിത്രങ്ങൾ കണ്ടതോടെ കോടതി തള്ളുകയായിരുന്നു. വിവാ​ഹ ചടങ്ങുകളുടെ ചിത്രങ്ങളായിരുന്നു അത്. ചിത്രങ്ങൾ സുശീല കോടതിയിൽ സമർപ്പിച്ചതോടെ കോടതി വിവാഹം അസാധുവായി അം​ഗീകരിക്കുകയായിരുന്നു.


Read More >>