ശക്തമായ മഴയില്‍ ഒഡീഷയില്‍ റെയില്‍വേ പാലം ഒലിച്ചു പോയി. വീഡിയോ കാണാം

കല്യാണ്‍സിംഗപൂരിന്റെ 80ശതമാനം സ്ഥലവും വെള്ളത്തിനടിയിലാണ്. തദ്ദേശവാസികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്

ശക്തമായ മഴയില്‍ ഒഡീഷയില്‍ റെയില്‍വേ പാലം ഒലിച്ചു പോയി. വീഡിയോ കാണാം

കനത്ത മഴയില്‍ ഒഡീഷയില്‍ റെയില്‍വേ പാലം ഒലിച്ചു പോയി. റയഗാഡയിലെ നാഗവല്ലി നദിയുടെ കുറുകെ നിര്‍മ്മിച്ച പാലമാണ് ഒഴുകി പോയത്. ജനങ്ങളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ മന്ത്രി നവീന്‍ പഠ്‌നായക് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന ശക്തമായ മഴയില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കല്യാണ്‍സിംഗപൂരിന്റെ 80ശതമാനം സ്ഥലവും വെള്ളത്തിനടിയിലാണ്. തദ്ദേശവാസികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനരംഗത്തുണ്ട്.


Read More >>