ആർഎസ്എസിനെ എതിരിടാൻ ഭഗവത് ഗീതയും ഉപനിഷത്തുക്കളും പഠിക്കുകയാണെന്നു രാഹുൽ ഗാന്ധി

തമിഴ് സംസ്കാരത്തെ അടുത്തറിയാനായി തമിഴ് സിനിമകൾ കാണുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആർഎസ്എസിനെ എതിരിടാൻ ഭഗവത് ഗീതയും ഉപനിഷത്തുക്കളും പഠിക്കുകയാണെന്നു രാഹുൽ ഗാന്ധി

ആർഎസ്എസിന്റെയും ബിജെപിയെയും എതിരിടാൻ ഭഗവത് ഗീതയും ഉപനിഷത്തുക്കളും പഠിക്കുകയാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാവരെയും ഒരുപോലെ കാണണമെന്നാണ് ഉപനിഷത്തുക്കൾ പറയുന്നതെങ്കിലും ജനങ്ങളെ ആർഎസ്എസ് അടിച്ചമർത്തുകയാണെന്നു രാഹുൽ ആരോപിച്ചു.

ചെന്നൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. തമിഴ് സംസ്കാരത്തെ അടുത്തറിയാനായി തമിഴ് സിനിമകൾ കാണുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പ്രപഞ്ചത്തിലെ എല്ലാ അറിവുകളും വരുന്നത് നരേന്ദ്ര മോദിയില്‍നിന്നാണെന്നാണ് ആർഎസ്എസുകാർ കരുതുന്നത്. രാജ്യത്തിനു മേല്‍ ഒരേ ആശയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. മൗലികമായല്ല, ബിജെപി ഇന്ത്യയെ മനസ്സിലാക്കിയിരിക്കുന്നത്. ആർഎസ്എസ് ആസ്ഥാനത്ത് നിന്നുള്ള നിർദേശങ്ങൾ നടപ്പിലാക്കപ്പെടുകയാണ്. എല്ലാ വ്യക്തികള്‍ക്കും അവരുടേതായ അഭിപ്രായം പറയാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Read More >>