കാര്‍ റേസിംഗ് താരത്തിന് കാറപകടത്തില്‍ ദാരുണ മരണം

LGB F4 കാറ്റഗറിയില്‍ 2012 ലും 2013 ലും ദേശീയ ചാമ്പ്യനായിരുന്നു 27 കാരനായ അശ്വിന്‍ സുന്ദര്‍.

കാര്‍ റേസിംഗ് താരത്തിന് കാറപകടത്തില്‍ ദാരുണ മരണം

കാര്‍ റേസിംഗ് താരം അശ്വിന്‍ സുന്ദറും ഭാര്യ ഡോ: നിവേദിതയും കാറപകടത്തില്‍ കൊല്ലപ്പെട്ടു. അശ്വിന്‍ ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ ഒരു മരത്തിലിടിച്ചതിനെ തുടര്‍ന്ന് തീപിടിക്കുകയും യാത്രക്കാര്‍ കൊല്ലപ്പെടുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ചെന്നെ സാന്തോം റോഡില്‍ പട്ടിണിപക്കത്തിനടുത്തായിരുന്നു അപകടമുണ്ടായത്.LGB F4 കാറ്റഗറിയില്‍ 2012 ലും 2013 ലും ദേശീയ ചാമ്പ്യനായിരുന്നു 27 കാരനായ അശ്വിന്‍ സുന്ദര്‍.

ശനിയാഴ്ച പുലര്‍ച്ചെ 1.45നടുത്തായിരുന്നു അപകടമുണ്ടായത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തീയില്‍ വെന്തമരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. കാര്‍ പൂര്‍ണ്ണമായും തീയിലകപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല എന്ന ക്ഷമാപണത്തോടെ ഒരു ദൃക്സാക്ഷിയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

അമിതവേഗതയാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍