ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ്: ശശികലയ്ക്ക് തൊപ്പി, പനീർശെൽവത്തിന് ഇലക്ട്രിക് പോസ്റ്റ്

പാർട്ടിയുടെ ചിഹ്നമായിരുന്ന ‘രണ്ടില’യ്ക്കു വേണ്ടി ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു അവർ. എന്നാൽ ഇരുവർക്കും നൽകാതെ കമ്മീഷൻ രണ്ടില ചിഹ്നത്തിനെ മരവിപ്പിക്കുകയായിരുന്നു.

ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ്: ശശികലയ്ക്ക് തൊപ്പി, പനീർശെൽവത്തിന് ഇലക്ട്രിക് പോസ്റ്റ്

ആർ കെ നഗർ തെരഞ്ഞെടുപ്പിൽ ചിഹ്നത്തെ സംബന്ധിച്ച് അണ്ണാ ഡിഎംകെയിലെ ശശികല പക്ഷവും പനീർശെൽവം പക്ഷവും തമ്മിലുള്ള തർക്കത്തിന് അവസാനമായി. ശശികലയ്ക്ക് തൊപ്പിയും പനീർശെൽവത്തിന് ഇലക്ട്രിക് പോസ്റ്റും ചിഹ്നങ്ങളായി നൽകി.

പാർട്ടിയുടെ ചിഹ്നമായിരുന്ന 'രണ്ടില'യ്ക്കു വേണ്ടി ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു അവർ. എന്നാൽ ഇരുവർക്കും നൽകാതെ കമ്മീഷൻ രണ്ടില ചിഹ്നത്തിനെ മരവിപ്പിക്കുകയായിരുന്നു.

ഡിസംബറിൽ അന്തരിച്ച തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് പകരം ആരായിരിക്കും എന്ന തെരഞ്ഞെടുപ്പാണ് ആർ കെ നഗറിൽ നടക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ ശശികല, പനീർശെൽ വം എന്നിവർക്ക് വളരെ പ്രധാനപ്പെട്ടതാണ് ആർ കെ നഗർ. ജയലളിതയുടെ പിൻഗാമിയെന്ന് ഇരുവരും അവകാശപ്പെടുന്നത് കൂടുതൽ വഴക്കുകൾക്ക് വഴിതെളിച്ചതേയുള്ളൂ.

ശശികല പക്ഷത്തിൽ നിന്നും ടി ടി വി ദിനകരനും പനീർശെൽവം പക്ഷത്തിൽ നിന്നും ഇ മധുസൂധനനുമാണ് ആർ കെ നഗറിൽ മൽസരിക്കുന്നത്.