മദ്യപിച്ച് നിലതെറ്റി എയർലെെൻ സ്റ്റാഫിനോടു വഴക്കുണ്ടാക്കി; ഗുജറാത്ത് മന്ത്രിപുത്രനെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഖത്തർ എയർവേയ്സ്

ജയ്മന്‍ പട്ടേലും കുടുംബവും അവധിക്കാലം ചിലവഴിക്കാന്‍ ഗ്രീസിലേയ്ക്കു പോകാനൊരുങ്ങുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയ്ക്കുള്ള വിമാനത്തിലായിരുന്നു അവര്‍ക്കു പോകേണ്ടിയിരുന്നത്. എന്നാല്‍ അപ്പോഴേയ്ക്കും നടക്കാന്‍ പോലുമാകാത്ത വിധം മദ്യപിച്ചു കുഴഞ്ഞ നിലയിലായിരുന്നു ജയ്മന്‍ എന്നു എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മദ്യപിച്ച് നിലതെറ്റി എയർലെെൻ സ്റ്റാഫിനോടു വഴക്കുണ്ടാക്കി; ഗുജറാത്ത് മന്ത്രിപുത്രനെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഖത്തർ എയർവേയ്സ്

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്‌റെ മകന്‍ ജയ്മന്‍ പട്ടേലിനെ യാത്രചെയ്യുന്നതിൽ വിലക്കി വിമാനക്കമ്പനി. അമിതമായി മദ്യപിച്ച് വിമാനത്താവളത്തില്‍ എയര്‍ലൈന്‍ സ്റ്റാഫിനോട് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് മന്ത്രിപുത്രനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.

ജയ്മന്‍ പട്ടേലും കുടുംബവും അവധിക്കാലം ചിലവഴിക്കാന്‍ ഗ്രീസിലേയ്ക്കു പോകാനൊരുങ്ങുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയ്ക്കുള്ള വിമാനത്തിലായിരുന്നു അവര്‍ക്കു പോകേണ്ടിയിരുന്നത്. എന്നാല്‍ അപ്പോഴേയ്ക്കും നടക്കാന്‍ പോലുമാകാത്ത വിധം മദ്യപിച്ചു കുഴഞ്ഞ നിലയിലായിരുന്നു ജയ്മന്‍ എന്നു എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപ്പോഴത്തെ അവസ്ഥ കാരണം വീല്‍ചെയറിലിരുന്നാണു ജയ്മന്‍ ഇമ്മിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതെന്നും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് എയര്‍ലൈന്‍ സ്റ്റാഫുമായി വഴക്കിട്ട അദ്ദേഹത്തിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.

എന്നാല്‍, തൻ്റെ മകനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണു നടന്നതെന്നു നിതിന്‍ പട്ടേല്‍ പറഞ്ഞു. അവധിക്കാലം ചിലവഴിക്കാന്‍ പോകുകയായിരുന്ന ജയ്മനു സുഖമില്ലായിരുന്നെന്നും അതു കൊണ്ട് യാത്ര ഒഴിവാക്കി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.