''നിര്‍ത്തണമെങ്കില്‍ സബ്‌സിഡി വേണം'';കൊയ്ത വയല്‍ കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍

സംഗ്രൂരിലെ കര്‍ഷകരാണ് സ്വന്തം വയലുകള്‍ കത്തിച്ച് പ്രതിഷേധിച്ചത്. സബ്‌സിഡി നല്‍കിയില്ലെങ്കില്‍ വയല്‍ കത്തിക്കുന്നത് തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ വയല്‍ കത്തിച്ചാണ് കര്‍ഷകര്‍ പ്രതിഷേധമറിയിക്കുന്നത്

നിര്‍ത്തണമെങ്കില്‍ സബ്‌സിഡി വേണം;കൊയ്ത വയല്‍ കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍

കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ കര്‍ഷകര്‍. സംഗ്രൂരിലെ കര്‍ഷകരാണ് സ്വന്തം വയലുകള്‍ കത്തിച്ച് പ്രതിഷേധിച്ചത്. മലിനീകരണ കാരണം കാണിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ കര്‍ഷകരോട് വയല്‍ കത്തിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനോട് പ്രതിഷേധിച്ചാണ് ഇവര്‍ വയല്‍ കത്തിക്കുന്നത് തുടര്‍ന്നത്. സബ്‌സിഡി നല്‍കിയില്ലെങ്കില്‍ വയല്‍ കത്തിക്കുന്നത് തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ വയല്‍ കത്തിച്ചാണ് കര്‍ഷകര്‍ പ്രതിഷേധമറിയിക്കുന്നത്.

''ഡല്‍ഹിയിലെ മലിനീകരണം മാത്രമാണോ പ്രശ്‌നം? നമുക്കും കുട്ടികളില്ലേ? ഏതായാലും നെല്‍ച്ചെടിയുടെ കുറ്റികള്‍ കത്തിക്കുന്നത് മണ്ണിന് നല്ലതാണ്'' ഒരു കര്‍ഷകന്‍ മാധ്യമങ്ങളോട് ചോദിച്ചു.തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതുവരെ സമരം തുടരുമെന്നും പറഞ്ഞു.


Story by
Read More >>