ഹർത്താൽ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി; പ്രതിഷേധം പൗരന്റെ മൗലികാവകാശം

ജനാധിപത്യ സംവിധാനത്തില്‍ പൗരനു പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നു കോടതി നിരീക്ഷിച്ചു.ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷാജി കോടംകണ്ടത്ത് സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായുള്ള ബെഞ്ചാണ് ഹ​രജി തള്ളിയത്.

ഹർത്താൽ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി; പ്രതിഷേധം പൗരന്റെ മൗലികാവകാശം

ഹർത്താൽ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. പ്രതിഷേധം പൗരന്റെ മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തില്‍ പൗരനു പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷാജി കോടംകണ്ടത്ത് സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായുള്ള ബെഞ്ചാണ് ഹ​രജി തള്ളിയത്.

കേരളത്തിൽ നിരന്തരമായി ഹർത്താൽ നടത്തപ്പെടുന്നതു മൂലം ജനജീവിതം ദുസ്സഹമാവുകയും പൊതുമുതൽ നശിപ്പിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഷാജി കോടംകണ്ടത്ത് കോടതിയെ സമീപിച്ചത്.