പ്രിതിക എസ് ഐ: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജന്‌റര്‍ സബ് ഇൻസ്പെക്ടർ

പ്രദീപ് കുമാര്‍ എന്ന പേരില്‍ ജനിച്ച പ്രിതിക തമിഴ്‌നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലിയ്ക്കായി അപേക്ഷിച്ചിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ട്രാന്‍ജന്‌റര്‍ ആയതുകൊണ്ടാണ് അപേക്ഷ നിരസിക്കപ്പെട്ടത്.

പ്രിതിക എസ് ഐ: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജന്‌റര്‍ സബ് ഇൻസ്പെക്ടർ

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജന്‌റര്‍ എസ് ഐ തമിഴ്‌നാട് പൊലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി. പ്രിതിക യാഷിനി (25) ആണ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. വണ്ടല്ലൂരില്‍ വച്ച് നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പ്രിതിക പങ്കെടുത്തു. നിയമയുദ്ധത്തിലൂടെയാണ് പ്രിതിക ഈ നേട്ടം കൈവരിച്ചത്.

പ്രദീപ് കുമാര്‍ എന്ന പേരില്‍ ജനിച്ച പ്രിതിക തമിഴ്‌നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലിയ്ക്കായി അപേക്ഷിച്ചിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ട്രാന്‍ജന്‌റര്‍ ആയതുകൊണ്ടാണ് അപേക്ഷ നിരസിക്കപ്പെട്ടത്. മദ്രാസ് ഹൈക്കോടതിയില്‍ പരാതി കൊടുത്ത പ്രിതികയ്ക്ക് എഴുത്തുപരീക്ഷ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ടെസ്റ്റ്് പാസായ പ്രിതിക ഫിസിക്കല്‍ ടെസ്റ്റിലും പങ്കെടുത്ത് പാസാകുകയായിരുന്നു.

പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കിയ പ്രിതിക ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍ജന്‌റര്‍ സബ് ഇന്‍പെക്ടര്‍ എന്ന ബഹുമതിയ്ക്കും അര്‍ഹയാകുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പുതിയ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.