എം പിമാരുടെ ഹാജർ; സ്വരം കടുപ്പിച്ച് പ്രധാനമന്ത്രി

‘ഞാൻ എപ്പോൾ വേണമെങ്കിലും നിങ്ങളെ വിളിക്കും’ എന്നായിരുന്നു മോദി എം പിമാരോട് പറഞ്ഞത്. പാർട്ടിയുടെ പാർലിമെന്ററി മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എം പിമാരുടെ ഹാജർ; സ്വരം കടുപ്പിച്ച് പ്രധാനമന്ത്രി

പാർലമെന്റിലെ ബിജെപി എം പിമാരുടെ ഹാജർ സംബന്ധിച്ച് നിലപാട് കടുപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസഭയിലും രാജ്യസഭയിലും എം പിമാരുടെ എണ്ണം തികയുന്നില്ല എന്ന അവസ്ഥ ഉണ്ടായപ്പോഴാണ് പ്രധാനമന്ത്രി സ്വരം കടുപ്പിച്ചത്.

'ഞാൻ എപ്പോൾ വേണമെങ്കിലും നിങ്ങളെ വിളിക്കും' എന്നായിരുന്നു മോദി എം പിമാരോട് പറഞ്ഞത്. പാർട്ടിയുടെ പാർലിമെന്ററി മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എം പിമാരുടെ ഹാജറിനെപ്പറ്റി പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാർ ഉന്നയിച്ച വിഷയത്തിനെത്തുടർന്നാണ് പ്രധാനമന്ത്രി നീരസം പ്രകടിപ്പിച്ചത്.

ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഹാജർനിലയെപ്പറ്റി ഇത്ര കടുപ്പിച്ച് സംസാരിക്കുന്നത്. മന്ത്രിമാർ ഹാജരില്ലാത്തതിനാൽ രാജ്യസഭയിൽ ഒട്ടേറേ വിഷയങ്ങൾ ചർച്ച ചെയ്യാത്ത അവസ്ഥയുണ്ടായിരുന്നു. ചോദ്യം ഉന്നയിക്കേണ്ട മന്ത്രിമാർ പോലും സഭയിലില്ലാത്തത് സഭാനടപടികൾ വൈകിപ്പിക്കുന്നതിൽ വിമർശനം ഉയർന്നിരുന്നു.