ബിജെപി ഭരണത്തിൽ വീണ്ടും ബലാത്സം​ഗം; ​ഗർഭിണിയെ കൂട്ടബലാത്സം​ഗം ചെയ്തത് യുപിയിൽ

ഒരാഴ്ചയ്ക്കിടെ ഹരിയാനയിൽ ആറ് ബലാത്സം​ഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ ​ഗർഭിണിയെ ബലാത്സം​ഗം ചെയ്തത്.

ബിജെപി ഭരണത്തിൽ വീണ്ടും ബലാത്സം​ഗം; ​ഗർഭിണിയെ കൂട്ടബലാത്സം​ഗം ചെയ്തത് യുപിയിൽ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. ഹരിയാനയ്ക്കു പിന്നാലെ ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും ഒടുവിൽ ബലാത്സം​ഗ വാർത്ത റിപ്പോർട്ടു ചെയ്തത്. 32 വയസ്സുകാരിയായ ഗർഭിണിയെയാണ് ഉത്തർപ്രദേശിൽ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവമെങ്കിലും പൊലീസ് വിവരം പുറത്തുവിട്ടത് ഇന്നാണ്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വീടിനു പുറത്തിറങ്ങിയപ്പോഴാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്.

പുറത്തുപോയ യുവതിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ, വീടിനടുത്തുള്ള കാട്ടിൽ കെെകാലുകൾ കെട്ടിയിട്ട് വായിൽ തുണിതിരുകിയ നിലയിൽ അബോധാവസ്ഥയിലായ യുവതിയെ കണ്ടെത്തി. തുടർന്നു ഇവർ പൊലീസിൽ വിവരമറിയിക്കുകയും യുവതിയെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു വിവരം. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉത്തരേന്ത്യയിൽ സ്ത്രീകൾ ബലാത്സം​ഗത്തിന് ഇരയാവുന്ന സംഭവങ്ങൾ ഏറിവരികയാണ്. ഹരിയാനയിൽ ഒരാഴ്ചയ്ക്കിടെ പ്രായപൂർത്തിയാവാത്തവരടക്കം ആറ് പേർ ബലാത്സം​ഗത്തിന് ഇരയായതിനു പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്നും ബലാത്സം​ഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Read More >>