കർണാടകയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ​ഗർഭിണിയായ മുസ്ലിം യുവതിയെ ജീവനോടെ കത്തിച്ചു; നാലുപേർ അറസ്റ്റിൽ

ബാനു ബീ​ഗം എന്ന 21കാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇരുവരുടേയും ബന്ധത്തിൽ ഇരു വീട്ടുകാരും എതിർപ്പുമായി രം​ഗത്തെത്തിയതോടെ ഇവർ ​ഗോവയിലേക്കു ഒളിച്ചോടുകയും രജിസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തുമ്പോൾ ബാനു ​ഗർഭിണിയായിരുന്നു. ഇതോടെ, കുടുംബക്കാർ തങ്ങളോട് പൊറുക്കുമെന്നുമെന്നാണ് ഇവർ കരുതിയത്. എന്നാൽ ഇതിനു നേർവിപരീതമായ സാഹചര്യമാണ് ഇരുവരേയും കാത്തിരുന്നത്.

കർണാടകയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ​ഗർഭിണിയായ മുസ്ലിം യുവതിയെ ജീവനോടെ കത്തിച്ചു; നാലുപേർ അറസ്റ്റിൽ

കർണാടകയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്, ​ഗർഭിണിയായ മുസ്ലിം യുവതിയെ വീട്ടുകാർ ജീവനോടെ കത്തിച്ചതായി ആരോപണം. കർണാടകയിലെ ബിജാപൂർ ജില്ലയിലെ ​ഗുണ്ഡനാകലയിൽ ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. ബാനു ബീ​ഗം എന്ന 21കാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഇതേ ​ഗ്രാമത്തിലുള്ള സയ്ബന്ന ഷർണപ്പ കോന്നൂർ എന്ന 24കാരനായ ദളിത് യുവാവുമായി ബാനു ബീ​ഗം പ്രണയത്തിലാവുകയായിരുന്നു. ജനുവരിയിൽ ബാനുവിന്റെ ഈ ബന്ധത്തെ പറ്റി അറിഞ്ഞപ്പോൾ മുതൽ വീട്ടുകാർ കടുത്ത എതിർപ്പുമായി രം​ഗത്തെത്തിയിരുന്നു. തുടർന്ന്, സയ്ബന്നയ്ക്കെതിരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോസ്കോ നിയമപ്രകാരം കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ, ഒരു തരത്തിലുമുള്ള ക്രിമിനൽ കുറ്റവും സയ്ബന്നയ്ക്കെതിരെ തെളിയാത്തതിനാൽ പൊലീസ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. സയ്ബന്നയെ പൊലീസ് വിട്ടയച്ചതിനു പിന്നാലെ ​ഗ്രാമത്തിൽ നിന്നും ഒളിച്ചോടാനും വിവാഹം കഴിക്കാനും ഇരുവരും തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ​ഗോവയിലേക്കു പോവുകയും പിന്നീട്, കർണാടകയിലെ മുണ്ഡെബിഹാലിലെ സബ് രജിസ്റ്റാർ ഓഫീസിൽ നിന്നു രജിസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തു.

ജൂൺ മൂന്നിന് ഇരുവരും നാട്ടിൽ തിരിച്ചെത്തുമ്പോൾ ബാനു ​ഗർഭിണിയായിരുന്നു. ഇതോടെ, കുടുംബക്കാർ തങ്ങളോട് പൊറുക്കുമെന്നും ഇരു വീട്ടുകാരും രഞ്ജിപ്പിലാവുകയും ചെയ്യുമെന്നാണ് ഇവർ കരുതിയത്. എന്നാൽ ഇതിനു നേർവിപരീതമായ സാഹചര്യമാണ് ഇരുവരേയും കാത്തിരുന്നത്.

മകളെ വിവാഹം കഴിച്ചതിന് സയ്ബന്നയെ ബാനുവിന്റെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന്, ഇവിടെ നിന്നും രക്ഷപെട്ട സയ്ബന്ന അടുത്തുള്ള തലിക്കോട്ട് പൊലീസ് സ്റ്റേഷനിലെത്തി സഹായത്തിനായി അപേക്ഷിക്കുകയായിരുന്നു. പത്തു മിനിറ്റിനിടെ ബാനുവിന്റെ വീട്ടിലെത്തിയ പൊലീസ് കാണുന്നത്, തീപ്പൊള്ളലേറ്റ നിലയിലുള്ള യുവതിയെയാണ്.

ഇതുകണ്ട സയ്ബന്ന പെൺകുട്ടിയെ രക്ഷിക്കാൻ നാട്ടുകാരോട് അപേക്ഷിച്ചെങ്കിലും ഇവർ വീട്ടിനുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നുവെന്ന് തലിക്കോട്ട് പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ മാതാവ്, സഹോദരി, സഹോദരൻ, സഹോദരിയുടെ ഭർത്താവ് എന്നിവരെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടു സഹോദരിമാർക്കും സഹോദരന്മാർക്കും വേണ്ടി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും തലിക്കോട്ട് ഡിവൈഎസ്പി അറിയിച്ചു.

Read More >>