പ്രവീണ്‍ തൊഗാഡിയയെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് വിഎച്ച്പി നേതാവ്

കേന്ദ്ര ഗവണ്‍മെന്റിനും രാജസ്ഥാന്‍ ഗവണ്‍മെന്റിനുമെതിരെ പ്രസ്താവനകള്‍ തുടരുന്ന സാഹചര്യത്തിലാണ് തൊഗാഡിയയെ പുറത്താക്കുന്നതെന്ന് വിഎച്ച്പിയുടെ ഉന്നതതല ബോര്‍ഡായ മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗം കൂടിയായ ഇദ്ദേഹം പറഞ്ഞു.

പ്രവീണ്‍ തൊഗാഡിയയെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് വിഎച്ച്പി നേതാവ്

സംഘപരിവാര്‍ പാര്‍ട്ടികളില്‍ നിന്ന് ഭീഷണി നേരിടുന്ന വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് മുതിര്‍ന്ന നേതാവ് സ്വാമി ചിന്‍മയാനന്ദ് പറഞ്ഞു. ടൈംസ്‌ ഓഫ് ഇന്ത്യയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിനും രാജസ്ഥാന്‍ ഗവണ്‍മെന്റിനുമെതിരെ പ്രസ്താവനകള്‍ തുടരുന്ന സാഹചര്യത്തിലാണ് തൊഗാഡിയയെ പുറത്താക്കുന്നതെന്ന് വിഎച്ച്പിയുടെ ഉന്നതതല ബോര്‍ഡായ മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗം കൂടിയായ ഇദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ശാന്ത് സമ്മേളന്‍ യോഗത്തില്‍ പങ്കെടുത്ത നേതാക്കന്‍മാരില്‍ ചിലര്‍ തൊഗാഡിയക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ''തൊഗാഡിയക്ക് എതിരെയുള്ള കേസിന് പിന്നില്‍ ഇന്റലിജന്‍സ് ബ്യൂറോയാണ്. സര്‍ക്കാരുകള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന തൊഗാഡിയ അധികം വൈകാതെ നേതൃസ്ഥാനത്ത് നിന്ന് പുറത്താകും'' സ്വാമി പറഞ്ഞു. തൊഗാഡിയക്ക് പാര്‍ട്ടിയിലുള്ള പ്രാധാന്യം നഷ്ടമായി. പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും തൊഗാഡിയയെ പുറത്താക്കുന്നതിന് അനുകൂലമാണ്. അദ്ദേഹത്തിന്റെ അടുത്തകാലത്തുള്ള പ്രവൃത്തികള്‍ അച്ചടക്ക നടപടി അനിവാര്യമാക്കിയതായും സ്വാമി പറഞ്ഞു.

കഴിഞ്ഞയാഴ്ച ഏതാനും മണിക്കൂറുകള്‍ കാണാതായ തൊഗാഡിയയെ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് പത്രസമ്മേളനത്തില്‍ തന്നെ ബിജെപി സര്‍ക്കാര്‍ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കണ്ണീരോടെ തൊഗാഡിയ ആരോപിച്ചിരുന്നു. 2002ല്‍ നരേന്ദ്ര മോദിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം ബിജെപി സര്‍ക്കാരുകളും സംഘപരിവാര്‍ സംഘടനകളും തൊഗാഡിയയെ ലക്ഷ്യം വെക്കുകയായിരുന്നു.

Read More >>