യോഗിയുടെ 'ആന്റി കൃഷ്ണ സ്‌ക്വാഡ്': പ്രശാന്ത് ഭൂഷന്റെ പരിഹാസം

തന്റെ ലോജിക് അനുസരിച്ച് കൃഷ്ണനും പൂവാലനാണെന്ന് അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ.

യോഗിയുടെ

ഭഗവാന്‍ കൃഷ്ണന്‍ ഐതിഹാസികനായ പൂവാലന്‍ ആകുമ്പോള്‍ യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ ആന്റി കൃഷ്ണ സ്‌ക്വാഡ് എന്നു വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം.

പിന്നീട് തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ ലോജിക് അനുസരിച്ച് കൃഷ്ണനും പൂവാലനാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രശാന്തിന്റെ ട്വീറ്റിനെതിരെ ബിജെപി രംഗത്തെത്തി. അദ്ദേഹം ഭഗവാന്‍ കൃഷ്ണനെ അപമാനിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. ബിജെപിയുടെ ഡല്‍ഹി വക്താവ് തേജീന്ദര്‍ ബഗ്ഗ പൊലീസില്‍ ഭൂഷനെതിരെ പരാതി നല്‍കി. ഐപിസി സെക്ഷന്‍ 153 (എ), 295 എന്നിവ പ്രകാരമാണു പരാതി.

loading...