അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുക തന്നെ വേണം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി

'രാജ്യത്തിന്റെയും ജനാധിപത്യപരമായ സമൂഹത്തിന്റെയും പരിപാലനത്തിനായി അധികാരികളോടു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അടിസ്ഥാനപരമായ കാര്യമാണ്. മാദ്ധ്യമങ്ങള്‍ ചെയ്തുകൊണ്ടിരുന്നതും ഇനി ചെയ്യേണ്ടതുമായതാണിത്. ജനാധിപത്യസംവിധാനത്തിന്റെ എല്ലാ തല്പരകക്ഷികളും, പാര്‍ട്ടികള്‍ മുതല്‍ ബിസിനസ്സ് നേതാക്കള്‍ വരെ, പൗരന്മാര്‍ മുതല്‍ സ്ഥാപനങ്ങള്‍ വരെ, ചോദ്യങ്ങള്‍ ചോദിക്കുന്നതു നല്ലതാണെന്നും ആരോഗ്യകരമാണെന്നും മനസ്സിലാക്കണം. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം അതാണ്,' പ്രണബ് മുഖര്‍ജി പറഞ്ഞു.

അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുക തന്നെ വേണം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി

അധികാരത്തിലിരിക്കുന്നവരോടു ചോദ്യങ്ങള്‍ ചോദിക്കേണ്ടതു രാജ്യ പരിപാലനത്തിനു അടിസ്ഥാനമായ ആവശ്യമാണെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന അധികാരികള്‍ നിറഞ്ഞിരിക്കുന്ന ഇക്കാലത്ത് അത് പ്രധാമമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമതു രാംനാഥ് ഗോയങ്ക പ്രഭാഷണം നടത്തുകയായിരുന്നു രാഷ്ട്രപതി.

'രാജ്യത്തിന്റെയും ജനാധിപത്യപരമായ സമൂഹത്തിന്റെയും പരിപാലനത്തിനായി അധികാരികളോടു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അടിസ്ഥാനപരമായ കാര്യമാണ്. മാദ്ധ്യമങ്ങള്‍ ചെയ്തുകൊണ്ടിരുന്നതും ഇനി ചെയ്യേണ്ടതുമായതാണിത്. ജനാധിപത്യസംവിധാനത്തിന്റെ എല്ലാ തല്പരകക്ഷികളും, പാര്‍ട്ടികള്‍ മുതല്‍ ബിസിനസ്സ് നേതാക്കള്‍ വരെ, പൗരന്മാര്‍ മുതല്‍ സ്ഥാപനങ്ങള്‍ വരെ, ചോദ്യങ്ങള്‍ ചോദിക്കുന്നതു നല്ലതാണെന്നും ആരോഗ്യകരമാണെന്നും മനസ്സിലാക്കണം. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം അതാണ്,' പ്രണബ് മുഖര്‍ജി പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിക്കാതെ ഉത്തരവാദിത്തത്തില്‍ നിന്നും മാദ്ധ്യമങ്ങള്‍ ഒഴിഞ്ഞു മാറുകയാണെങ്കില്‍ അതു ലഭ്യമായ വിവരങ്ങളില്‍ നിന്നും ബാലിശമായ തീരുമാനങ്ങള്‍ എടുക്കാനിടയാക്കും. അതു മാദ്ധ്യമങ്ങള്‍ നേരിടുന്ന ശക്തമായ വെല്ലുവിളിയാണ്. ദുര്‍ബലമായ പ്രതിരോധത്തിന്റെ വഴി തെരഞ്ഞെടുക്കാനുള്ള പ്രലോഭനത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചോദ്യം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുകയും വേണം. മാധ്യമങ്ങള്‍ പ്രലോഭനങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള കല പഠിക്കണം. എപ്പോഴും അനുവര്‍ത്തനത്തിനെ ചെറുത്തു നിന്നു സ്വതന്ത്രവും മികച്ചതുമായ വാര്‍ത്തകള്‍ നല്‍കണം, രാഷ്ട്രപതി പറഞ്ഞു.

ഇടതും വലതുമായ അഭിപ്രായങ്ങള്‍ വരുന്ന ഇക്കാലത്തു വാര്‍ത്തകളെ തുറന്ന മനസ്സോടെ കണ്ടു നെല്ലും പതിരും പിരിച്ചു കൃത്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ എല്ലായിപ്പോഴും വിശ്വസിക്കുന്നതു ഇന്ത്യയുടെ നാഗരികതയുടെ അടിസ്ഥാനതത്വം അതിന്റെ ബഹുവിശ്വാസവും സാംസ്‌കാരികവും ഭാഷാപരവും വംശീയവുമായ വൈവിധ്യവുമാണെന്നാണ്. അതുകൊണ്ടു തന്നെ നമ്മള്‍, ഉറക്കെ പ്രസംഗിക്കുന്നവര്‍, വിയോജിക്കുന്നവരെ ഇകഴ്ത്തുബോൾ ബോധവാന്മാരായിരിക്കണം. അതുകൊണ്ടാണു സര്‍ക്കാറിനു സാമൂഹ്യമാദ്ധ്യമങ്ങളിലേയും വാര്‍ത്താമാദ്ധ്യമങ്ങളിലേയും തുറന്ന അഭിപ്രായങ്ങള്‍ക്കു , സര്‍ക്കാരിതരരുടെ എതിര്‍പ്പു നേരിടേണ്ടി വരുന്നത്,' മുഖര്‍ജി പറഞ്ഞു.

എന്താണു വായിക്കേണ്ടതെന്നു തീരുമാനിക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടായിരുന്ന സമയത്തു, തെരഞ്ഞെടുത്ത സ്രോതസ്സുകൾ മാത്രം, വാര്‍ത്തകള്‍ മാത്രം വായിക്കുന്ന സമയത്തു, പരസ്പരം ആശയവിനിമയം ഇല്ലാത്ത അവസ്ഥയുണ്ടാകും. അത് സമരസപ്പെടാനുള്ള ഇടം ചുരുക്കുകയും അസഹിഷ്ണുത വളര്‍ത്തുകയും ചെയ്യും. സാങ്കേതികവിദ്യയുടെ വളര്‍ച്ച കാരണം അധികാരത്തിലിരിക്കുന്നവര്‍ക്കു നേരിട്ടു തന്നെ ജനങ്ങളുമായി സംവദിക്കാന്‍ കഴിയുന്നുണ്ട്. അതുകാരണം അത്യാവശ്യമായ അരിയ്ക്കലുകളും മദ്ധ്യസ്ഥത വഹിക്കലും ഇല്ലാതാകുന്നു. അതു പലപ്പോഴും അധികാരത്തിലിരിക്കുന്നവരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം ഒരേ ദിശയിലുള്ളതാക്കുന്നു.

ഇന്ത്യന്‍ സമൂഹം എല്ലായിപ്പോഴും ബഹുസ്വരതയേയും സഹിഷ്ണുതയേയും ആഘോഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി ജനങ്ങളെ ഒന്നിച്ചു ചേര്‍ത്തു വയ്ക്കുന്നതും അതു തന്നെയാണ്. മഹാത്മാ ഗാന്ധി പറഞ്ഞതു പോലെ നമ്മള്‍ പുതിയ കാറ്റിനായി ജനലുകള്‍ തുറന്നിടണം, പറന്നു പോകാതെ തന്നെ, പ്രണബ് മുഖര്‍ജി പറഞ്ഞു.